സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് വെള്ളരിക്കുണ്ടിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ യോഗവും നടത്തി
വെള്ളരിക്കുണ്ട് : സംസ്ഥാന സർക്കാരിന്റെയും വനം വകുപ്പിന്റെയും കർഷക വിരുദ്ധ നയങ്ങൾക്കെതിരെ കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ടിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി.
മലയോരത്തെ കർഷകർ വലിയ പ്രതിസന്ധികളിലൂടെ കടന്നു പോകുമ്പോഴും വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടുമ്പോഴും അതിനെയൊക്കെ നിസ്സാരവൽക്കരിച്ച് വനം നിയമങ്ങൾ കർശനമാക്കിക്കൊണ്ട് മലയോരത്തെ മനുഷ്യജീവിതം ദുഷ്കരമാക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ ശക്തമായ താക്കീതായി കർഷക കോൺഗ്രസിന്റെ പന്തംകൊളുത്തി പ്രകടനം.
തുടർന്ന് സംസ്ഥാന വനം വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രന്റെ കോലം കർഷക കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. തുടർന്ന് നടന്ന പ്രതിഷേധയോഗം കർഷക കോൺഗ്രസ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം പ്രസിഡണ്ട് നോബിൾ വെള്ളൂക്കുന്നേലിന്റെ അധ്യക്ഷതയിൽ ഡിസിസി സെക്രട്ടറി ഹരീഷ് പി. നായർ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ഉമേശന്‍ വേളൂർ, കർഷക കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിമാരായ അലക്സ് നെടിയകാല, സി. വി. ബാലകൃഷ്ണൻ, ബളാൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് എം.പി.ജോസഫ്, ഷോബി ജേസഫ് , ജോസഫ് വർക്കി, സിജോ പി. ജോസഫ്, സിബിച്ചൻ പുളിങ്കാല, മാർട്ടിൻ , തുടങ്ങിയവർ സംസാരിച്ചു.
No comments