വെള്ളരിക്കുണ്ടിൽ മദ്യലഹരിയിൽ പോലീസിനു നേരെ ആക്രമണം.. ഒരാൾ അറസ്റ്റിൽ.. രണ്ടുപേർ ഓടി രക്ഷപ്പെട്ടു...
വെള്ളരിക്കുണ്ട് : മദ്യലഹരിയിൽ വെള്ളരിക്കുണ്ടിൽ പോലീസിന് നേരെ മൂന്നംഗസംഘത്തിന്റെ ആക്രമണം. ഒരാൾ അറസ്റ്റിൽ രണ്ടു പേർ ഓടി രക്ഷപ്പെട്ടു..
പ്ലാച്ചിക്കര സ്വദേശി ജയകൃഷണൻ ആണ് അറസ്റ്റിലായത്. ബാക്കിയുള്ള രണ്ട് പേർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി..
ബുധനാഴ്ച രാത്രി എട്ടു മണിയോട് കൂടി വെള്ളരിക്കുണ്ട് പുതിയ ബസ്റ്റാന്റ് പരിസരത്ത് മദ്യലഹരിയിൽ അനാവശ്യ കുഴപ്പങ്ങൾ സൃഷ്ടിച്ച ജയകൃഷ്ണനെ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ ഉൾപ്പെടെ ഉള്ള പോലീസ് സംഗം തടയാൻ ശ്രമിച്ചിരുന്നു. പോലീസിനെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതോടെ ജയകൃഷ്ണനെ പോലീസ് ജീപ്പിൽ കയറ്റി. ഇതിനിടയിൽ കൂടെ ഉണ്ടായിരുന്നമറ്റു രണ്ടു പേര് ഇത് തടയാൻ ശ്രമിച്ചു.. പോലീസ് ജീപ്പിൽ കയറിയ ജയകൃഷ്ണൻ ജീപ്പിന്റെ സൈഡ് ഗ്ലാസ് തല്ലിപൊട്ടിക്കുകയും ഇൻസ്‌പെക്ടർക്ക് നേരെ കയ്യേറ്റത്തിന് ശ്രമിക്കുകയുമായിരുന്നു..
പോലീസ് ബലം പ്രായോഗിച്ച് കസ്റ്റഡിയിൽ എടുത്തിരിക്കുന്ന ജയകൃഷ്ണനെ കോടതിയിൽ ഹാജരാക്കും.
No comments