Breaking News

വാക്ക് പാലിച്ച് വാർഡ് മെമ്പർ വെസ്റ്റ് എളേരി കപ്പാത്തി തട്ട് കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാവുന്നു


വെസ്റ്റ് എളേരി : പഞ്ചായത്ത്‌ തിരെഞ്ഞെടുപ്പ് സമയത്ത് വെസ്റ്റ് എളേരി പഞ്ചായത്തിൽ,

 പതിനെട്ടാം വാർഡിൽ ഉൾപ്പെട്ട കപ്പാത്തി തട്ടിലെ ജനങ്ങൾ ഒന്നടങ്കം ആവശ്യപ്പെട്ടത് വർഷങ്ങളായി  അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ്.

 വോട്ട് വാങ്ങി വിജയിച്ച് പഞ്ചായത്ത് അംഗമായത് മുതൽ അതിനുള്ള ശ്രമത്തിലായിരുന്നു റൈഹാനത്ത് ടീച്ചർ ,പഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചറിന്റെ നിരന്തരമായ ആവശ്യം മുഖവിലക്കെടുത്ത്, പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യുവിന്റെ തീവ്രശ്രമത്തിന്റെ ഫലമായി,

2024-25 പരപ്പ ബ്ലോക്ക് പഞ്ചായത്ത്‌ വാർഷിക പദ്ധതിയിൽ പെടുത്തിയാണ്  കുടിവെള്ള പദ്ധതി ഒരുക്കുന്നത്.

പി.അബ്ദുൽ റഹ്മാൻ, ശ്രീജ എന്നിവരാണ് സൗജന്യമായി കുഴൽക്കിണറിനും ജലസംഭരണിക്കും  ആവശ്യമായ സ്ഥലം വിട്ടുനിൽക്കിയത്.

 ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രമായ ഇവിടെ, യുഡിഎഫിന്റെ ജനപ്രതിനിധിയിലൂടെ, വർഷങ്ങളായി തങ്ങൾ അനുഭവിക്കുന്ന കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകാൻ പോകുന്നു എന്ന സന്തോഷത്തിലാണ് ജനങ്ങൾ.

കുഴൽ കിണറിന്റെ നിർമ്മാണം പൂർത്തിയായി,ഇരുന്നൂറ് അടി താഴ്ച്ചയിൽ വെള്ളം കണ്ടെത്തുകയും ചെയ്തു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് അംഗം അന്നമ്മ മാത്യു, വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. സി. ഇസ്മായിൽ, പഞ്ചായത്ത് അംഗം റൈഹാനത്ത് ടീച്ചർ  തുടങ്ങിയവർ സാക്ഷികളായി.

 പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ ഗതാഗത യോഗ്യമാക്കിയും, തെരുവ് വിളക്കുകൾ സ്ഥാപിച്ചും  പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തിൽ വാർഡിൽ വികസന പ്രവർത്തനങ്ങൾ തുടരുകയാണ്.


No comments