Breaking News

അജാനൂർ ഇക്ബാൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ലൈംഗിക വിദ്യാഭ്യാസ ബോധവൽക്കരണ ക്ലാസ് ഫെബ്രു.20ന്

കാഞ്ഞങ്ങാട് : മംഗളൂരു സെന്റ് അലോഷ്യസ് ഡിംഡ് യൂണിവേഴ്സിറ്റി എംഎ ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ വിദ്യാർഥികൾ എസ്ഇകെ ഫൗണ്ടേഷൻ്റെ സഹകരണത്തോടെ ഫെബ്രു.20 ന്  അജാനൂർ ഇക്ബാൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികൾക്കായി ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ച്  ബോധവൽക്കരണ പരിപാടി നടത്തും.
ആരോഗ്യകരമായ മനോഭാവം വളർത്തിയെടുക്കുന്നതിനും തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിനും അവബോധം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. കാഞ്ഞങ്ങാട് എസ്ഇകെ ഫൗണ്ടേഷനിലെ  ശ്രീഹരി കാഞ്ഞങ്ങാട്, സെന്റ് അലോഷ്യസിലെ ജേണലിസം ആൻഡ് മാസ് കമ്യണിക്കേഷൻ വിഭാഗം അസിസ്റ്റന്റ് പ്രഫസർ വിശാൽ നായക്,  ശ്രുത കീർത്തി, മൻവിത് കർകേര എന്നിവർ നേതൃത്വം നൽകും.

No comments