Breaking News

കാസർഗോഡ് നഗരസഭാ സ്റ്റേഡിയം റോഡിന് സുനിൽ ഗവാസ്കറുടെ നാമകരണം 21ന്


കാസർകോട് : ഇന്ത്യൻ ക്രിക്കറ്റിന് സമാനതകൾ ഇല്ലാത്ത സംഭാവനകൾ നൽകിയ പത്മഭൂഷൻ സുനിൽ മനോഹർ ഗവാസ്ക്കർ കാസർകോട് നഗരസഭയുടെ വിശിഷ്ടാതിഥിയായി എത്തും.  ഫെബ്രുവരി 21ന് അദ്ദേഹത്തിന് വിദ്യാനഗറിൽ സ്വീകരണം നൽകും    ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റനായ ഗവാസ്ക്കറുടെ സന്ദർശനത്തിന്റെ സ്മരണയ്ക്കായി നഗരസഭ പരിധിയിലെ ഒരു റോഡിന് നാമകരണം ചെയ്യും. കാസർഗോഡ് നഗരസഭയുടെ അധീനതയിൽ വിദ്യാനഗറിലുള്ള നഗരസഭാ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കർ മുൻസിപ്പൽ സ്റ്റേഡിയം റോഡ് എന്ന നാമകരണം ചെയ്യാൻ നഗരസഭ കൗൺസിൽ യോഗം തീരുമാനിച്ചതായി എൻ എ നെല്ലിക്കുന്ന് എംഎൽഎയും കാസർഗോഡ് നഗരസഭ ചെയർമാൻ അബ്ബാസ്ബീഗവും അറിയിച്ചു. 21ന് വൈകിട്ട് 3 30ന് മുൻസിപ്പൽ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് സുനിൽ ഗവാസ്കർ മുൻസിപ്പൽ സ്റ്റേഡിയം റോഡ് എന്ന് നാമകരണം ചെയ്യും

തുടർന്ന് അദ്ദേഹത്തെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ  ചെട്ടുംകുഴിയിൽ ഉള്ള റോയൽ കൺവെൻഷൻ സെന്ററിലേക്ക് ആനയിക്കും. അവിടെ നടക്കുന്ന ചടങ്ങിൽ കാസർഗോഡ് ജനതയ്ക്ക് വേണ്ടി ഇന്ത്യയുടെ മുൻ ക്യാപ്റ്റനെ ആദരിക്കും .ജനപ്രതിനിധികളും രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരും ക്രിക്കറ്റ് താരങ്ങളും കായികപ്രേമികളും സംബന്ധിക്കും.

No comments