Breaking News

തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേതത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി


പാലക്കുന്ന് : തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേതത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറി. രാവിലെ കീഴുർ ചന്ദ്രഗിരി ശാസ്താ ക്ഷേത്രത്തിൽനിന്ന് കടൽത്തീരത്തുകൂടി എഴുന്നള്ളത്ത് തൃക്കണ്ണാട് ക്ഷേത്രത്തിലെത്തി. 20ന് വൈകിട്ട് അഞ്ചിന് കലവറ ഘോഷയാത്ര, 21ന് അഷ്ടമി വിളക്ക് മഹോത്സവം. രാത്രി എട്ടിന് പിന്നണി ഗായകൻ എടപ്പാൾ വിശ്വനാഥൻ നയിക്കുന്ന മെഗാ ഹിറ്റ് ഗാനമേള. 22ന് പള്ളിവേട്ട മഹോത്സവം. 23 ന് ആറാട്ട് മഹോത്സവം. രാവിലെ പത്തിന് പാലക്കുന്ന് കർമ സ്കൂൾ ഓഫ് ഡാൻസ് ആൻഡ് മ്യൂസിക് അവതരിപ്പിക്കുന്ന "നാട്യ ശിവോഹം'. വൈകിട്ട് 4.30ന് ആറാട്ട് എഴുന്നള്ളത്ത്. രാത്രി എട്ടിന് നാട്യനിലയം ഗുരു മഞ്ചേശ്വരം ശ്രീബാലകൃഷ്ണ ശിഷ്യരുടെ നൃത്തസേവ. തുടർന്ന് തിടമ്പുനൃത്തം, കൊടിയിറക്കം.

No comments