Breaking News

കെ.എസ് ആർ.ടി സി ബസിൽ കടത്തികൊണ്ടുവന്ന 25.9ഗ്രാം എം ഡി എ യുമായി കാസർഗോട്ടെ പഴം വ്യാപാരി അറസ്റ്റിൽ


കാസർകോട് : കെ.എസ് ആർ.ടി സി ബസിൽ കടത്തികൊണ്ടുവന്ന 25.9ഗ്രാം എം ഡി എ യുമായി പഴം വ്യാപാരി അറസ്റ്റിൽ . ഉപ്പള സ്വദേശിയും കാസർകോട് പഴയ ബസ് സ്റ്റാന്റിലെ പഴം വ്യാപാരിയുമായ മുഹമ്മദ് ഷമീർ (28)ആണ് അറസ്റ്റിലായത്. ജില്ലാ പൊലീസ് മേധാവി ഡി. ശിൽപ യുടെ നിർദ്ദേശപ്രകാരം ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി ടി. ഉത്തംദാസും സംഘവുമാണ് ലഹരി വേട്ട നടത്തിയത്. എസ്.ഐ. നാരായണൻ നായർ, രാജേഷ്,സജേഷ്, പ്രതീഷ് കുമാർ, ചന്ദ്രശേഖരൻ,ലിനീഷ്,സനീഷ് എന്നിവരും പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നു

No comments