ക്ഷേത്രോത്സവത്തിൻ്റെ മറവിൽ കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ രണ്ടിടങ്ങിൽ നിന്നുമായി വെള്ളരിക്കുണ്ട് പോലീസ് പിടികൂടി
വെള്ളരിക്കുണ്ട് : ക്ഷേത്രോത്സവത്തിൻ്റെ മറവിൽ കുലുക്കി കുത്ത്ചൂതാട്ടത്തിൽ ഏർപ്പെട്ട ആറുപേരെ രണ്ടിടങ്ങിൽ നിന്നുമായി വെള്ളരിക്കുണ്ട് പോലീസ് ഇൻസ്പെക്ടർ ടി കെ മുകുന്ദനും സംഘവും പിടികൂടി കേസെടുത്തു. പരപ്പ തോടഞ്ഞാൽ ചാമുണ്ഡേശ്വരി ഗുളികൻ ക്ഷേത്ര ഉത്സവത്തിൻ്റെ മറവിൽ കുലുക്കി കുത്ത് ചൂതാട്ടത്തിൽ ഏർപ്പെട്ട ജയേഷ് എന്ന ജംഷാദിനെ 2740 രൂപയുമായി പിടികൂടി. പോലീസിനെ കണ്ടപ്പോൾ ചൂതാട്ടത്തിൽ ഏർപ്പെട്ട മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു.നാട്ടക്കല്ല് അടുക്കളകുന്ന് ഭഗവതി ക്ഷേത്രോത്സവത്തിന്റെ മറവിൽ കുലുക്കി കുത്ത് ചുതാട്ടത്തിൽ ഏർപ്പെട്ട ബിജുക്കുട്ടൻ, ബി അഭിലാഷ്, രാജേഷ്, പി വി അനീഷ് ,കെ പി ഷിംജിത്ത് എന്നിവരെയാണ് പിടികൂടിയത്. കളിക്കളത്തിൽ നിന്നും 4590 രൂപയും പിടിച്ചെടുത്തു.
No comments