Breaking News

വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 32 മത് ആനുവൽ ഡേ സെലിബ്രേഷൻ വിവിധ പരിപാടികളോടെ നടന്നു


വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഇംഗ്ലീഷ് മീഡിയം സ്കൂളിൻ്റെ 32 മത് ആനുവൽ ഡേ സെലിബ്രേഷൻ "യുഫോറിയ 2025" എന്ന പേരിൽ വിവിധ പരിപാടികളോടെ നടന്നു. സ്കൂൾ പരിസരത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിൽ വച്ച് നടന്ന പരിപാടി വെള്ളരിക്കുണ്ട് തഹസിൽദാർ പി.വി മുരളി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് വിപിൻ തോമസ് അധ്യക്ഷത വഹിച്ചു. റവ. ഫാ. ഡോ. ജോൺസൺ അന്ത്യംകുളം മുഖ്യാഥിതിയായി പങ്കെടുത്ത് വിജയികൾക്കുള്ള ഉപഹാരങ്ങൾ വിതരണം ചെയ്തു. അധ്യാപിക ഉഷശ്രീധർ റിപ്പോർട്ട് അവതരിപ്പിച്ചു. പിടിഎ വൈസ് പ്രസിഡണ്ട് ഷംസീറ പി ആശംസകൾ അർപ്പിച്ചു. സ്കൂൾ മാനേജർ സി.എ ദേവസ്യ മാസ്റ്റർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
എബിൻ ജോൺ അൻസ്റ്റീന ഡേവിസ് എന്നിവർ നന്ദി പ്രകാശനം നടത്തി. പരപ്പ മാജിക്കൽ പാർട്ട്നേഴ്സ് അവതരിപ്പിച്ച മാജിക് ഷോ അരങ്ങേറി.  തുടർന്ന് വിദ്യാർത്ഥികൾ അവതരിപ്പിച്ച വിവിധ കലാപ്രകടനങ്ങളും നടന്നു.

No comments