Breaking News

10 ലക്ഷത്തിലധികം രൂപ വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി


കാലിക്കടവ് : ദേശീയപാതയിൽ നൈറ്റ് പട്രോളിംഗും വാഹന പരിശോധനക്കിടയിൽ 10 ലക്ഷം രൂപയിലധികം വില വരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. സംശയം തോന്നി പിക്കപ്പ് വാൻ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വാനിൽ ഉണ്ടായിരുന്ന കാസർകോട് മധൂർ നാഷണൽ നഗർ സ്വദേശി ഷമീർ എ വി (40 ), ഇയാളുടെ പിതാവ് യുസഫ് (68 ) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.  .ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെ ചന്തേര എസ്.ഐ എം.സുരേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത് സിവിൽ പോലീസ് ഓഫീസർ ഹരീഷ്, ഹോം ഗാർഡ് രാജൻ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. സ്കൂൾ കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്‌ഷ്യം വെച്ച് കൊണ്ട് പ്രവർത്തിക്കുന്ന ഇത്തരം ലഹരി മാഫിയയ്‌ക്കെതിരെ കർശന നിയമ നടപടികളുമായി മുന്നോട് പോകും എന്ന് ജില്ലാ പോലീസ് മേധാവി അറിയിച്ചു .

No comments