Breaking News

എണ്ണപ്പാറ ഊരുപതിയിൽ തെയ്യം കെട്ടുത്സവം ഫെബ്രുവരി 19, 20 തിയതികളിൽ


തായന്നൂർ: ഗോത്ര വിശ്വാസങ്ങളും സംസ്കാരവും അടയാളമാക്കി നിലനിർത്തി പോരുന്ന എണ്ണപ്പാറ പാറക്കാട്ട് ചൊർക്കടൻ ഇല്ലത്ത്, മലയാറ്റുകര ഊരു പതിയിൽ ഈ വർഷത്തെ തെയ്യം കെട്ടുത്സവം ഫെബ്രുവരി 19,20 തിയതികളിൽ നടക്കും.

ഗോത്ര മൂപ്പൻമാരുടെ കാർമികത്വത്തിൽ ഫെബ്രുവരി 19 ന് രാവിലെ 9 മണിക്ക് എണ്ണപ്പാറ താഴത്ത് വീട്ടിൽ കുറത്തിയമ്മ ദേവസ്ഥാനത്ത് നിന്ന് ഊരു പതിയിലേക്ക് കലവറ നിറക്കൽ ഘോഷയാത്രയോടെ തുടക്കമാവും.

രാത്രി മുതൽ ഗോത്രാചാര്യൻമാരുടെ നേതൃത്വത്തിൽ പതിമുറ്റത്ത് തുടങ്ങലും പുറപ്പാടും നടക്കും.
കീഴാളരെന്നും അധ:സ്ഥിതരെന്നും മുദ്രകുത്തി സമൂഹത്തിൻ്റെ പിന്നാമ്പുറങ്ങളിലേക്ക് ചവിട്ടിത്താഴ്ത്തിയ ഗോത്രജനതയുടെ ഉയർത്തെഴുന്നേൽപ്പിൻ്റെ കാലമാണ് തെയ്യക്കാലം. ജാതി-മത- നിറഭേദ്യമന്യേ എല്ലാവർക്കും ഗുണം വരട്ടെയെന്ന അനുഗ്രഹം ചൊരിയാൻ 14 തെയ്യങ്ങൾ രണ്ടു ദിവസങ്ങളിലായി പതിമുറ്റത്തെത്തും

ധർമ്മ ഗുരു , കുറത്തിയമ്മ, വീരൻ തെയ്യം, കല്ലപ്പള്ളി ചാമുണ്ഡിയമ്മ, കല്ലുരുട്ടി, മന്ത്രമൂർത്തി, കുടുബതെയ്യം, പഞ്ചുരുളി, ഗുളികൻ, കരിഞ്ചാമുണ്ഡി, പടിഞ്ഞാറെ ചാമുണ്ഡി പൊട്ടൻ തെയ്യം, രക്തചാമുണ്ഡി, വിഷ്ണുമൂർത്തി തുടങ്ങിയ തെയ്യങ്ങളാണ് ഇവിടെ കെട്ടിയാടുക

No comments