Breaking News

കള്ളാർ പഞ്ചായത്തിൽ മേശയും കസേരയും പദ്ധതി ഉദ്ഘാടനം ചെയ്തു


കള്ളാർ: കള്ളാർ പഞ്ചായത്ത് 2024- 25 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികവർഗ്ഗ മേഖലയിലെ ഒന്നാം ക്ലാസ് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മേശയും കസേരയും എന്ന പദ്ധതി കള്ളാർ പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു. ഒൻപതാം വാർഡ് മെമ്പർ ലീലാ ഗംഗാധരൻ അധ്യക്ഷത വഹിച്ചു. പ്രധാന അധ്യാപിക വി.കെ.കൊച്ചു റാണി സ്വാഗതവും ഭരണസമിതി അംഗം ബി.അജിത് കുമാർ നന്ദിയും പറഞ്ഞു. കള്ളാർ പഞ്ചായത്തിലെ ഒന്നാം ക്ലാസിൽ പഠിക്കുന്ന മുഴുവൻ പട്ടിക വർഗ വിദ്യാർഥികൾക്കും പദ്ധതിയിലൂടെ മേശയും കസേരയും ലഭിക്കും.

No comments