Breaking News

ഓഫീസിൽ കയറി യുവതിയെ അപമാനിക്കാൻ ശ്രമം; ഇതര സംസ്ഥാനക്കാരനായ കല്ലു പണിക്കാരൻ മല്ലു(24) അറസ്റ്റിൽ


കണ്ണൂർ: ഓഫീസിൽ കയറി യുവതിയെ അപമാനിക്കാൻ ശ്രമം; ഇതര സംസ്ഥാനക്കാരനായ കല്ലു പണിക്കാരൻ അറസ്റ്റിൽ. കർണ്ണാടക, കൊപ്പാട്ട്, ഗുംഗേര, തെംകുത്തിയിലെ മല്ലപ്പ എന്ന മല്ലു (24)വിനെയാണ് തളിപ്പറമ്പ് പൊലീസ് അറസ്റ്റു ചെയ്തത്. പ്രതിയെ കോടതി രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു. ഞായറാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പരാതിക്കാരിയായ യുവതി ജോലി ചെയ്യുന്ന കുറുമാത്തൂർ, ചൊർക്കളയിലെ ഓഫീസ് കെട്ടിടത്തിന്റെ മുകൾ നിലയിലാണ് അറസ്റ്റിലായ മല്ലുവും സഹ തൊഴിലാളികളും താമസിക്കുന്നത്. ഞായറാഴ്ച ഓഫീസിൽ അതിക്രമിച്ചു കയറിയ മല്ലു, യുവതിയെ അപമാനിക്കാൻ ശ്രമിക്കുകയായിരുന്നുവെന്നു പറയുന്നു. യുവതി പരാതി അറിയിച്ച ഉടൻ പൊലീസെത്തി പ്രതിയെ അറസ്റ്റു ചെയ്യുകയായിരുന്നു.

No comments