Breaking News

ഇക്ബാൽ സ്കൂളിൽ ജേർണലിസം വിദ്യാർത്ഥികൾ ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : സൈന്റ്റ്‌ അലോഷ്യസ് ഡീമിഡ് ടു ബി യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ ബിരുദ്ധനന്തര ജേർണലിസം വിദ്യാർത്ഥികളായ ശ്രുത കീർത്തി, മൻവിത് എന്നിവരുടെ നേതൃത്വത്തിൽ ഇക്ബാൽ സ്കൂളിലെ ഹൈ സ്കൂൾ വിദ്യാർത്ഥികൾക്കായി ലൈംഗിക വിദ്യാഭ്യാസത്തെ കുറിച് ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.

കുട്ടികൾക്ക് എതിരെ നടക്കുന്ന ലൈംഗിക അതിക്രമങ്ങളെ കുറിച്ചും അതിന്റെ ശിക്ഷ വിധികളെയും ചൈൽഡ് ഹെല്പ് ലൈൻനെ കുറിച്ചും ശ്രീഹരി കാഞ്ഞങ്ങാട് കുട്ടികൾക്കു വിശദീകരിച്ചു.

ഇക്ബാൽ സ്കൂൾ പ്രധാന അദ്ധ്യാപകൻ അസിസ്, അദ്ധ്യാപികമാരായ ജെസ്സി, ലൂസി, ഇവന്റ് കോർഡിനേറ്റർമാരായ ശ്രുത കീർത്തി, മൻവിത്, ജേർണലിസം വിദ്യാർത്ഥികൾ സഹന, അലി, ശരത്, എന്നിവർ പങ്കെടുത്തു.

No comments