Breaking News

സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപാഹ്വാനം ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു


കാസറഗോഡ് : ഫേസ്ബുക് വഴി സമൂഹത്തിൽ വിദ്വേഷം വളർത്തി ലഹളയുണ്ടാക്കും വിധം പോസ്റ്റുകൾ പ്രസിദ്ധികരിച്ച ഒരാൾക്കെതിരെ കാസറഗോഡ് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തു .

 കാസറഗോഡ് ഹിന്ദുത്വ ഭീകരതയുടെ ആയുധ കേന്ദ്രങ്ങൾ കണ്ടെത്തി പോലീസ് ശക്തമായ നടപടി സ്വീകരിക്കുക.. പോലീസ് നിയമം നടപ്പിലാക്കുക ..എന്ന തലകെട്ടോടുകൂടിയും കാസറഗോഡ് പരസ്യമായി ഹിന്ദുത്വ ഭീകരതയുടെ ആയുധ പ്രദർശനം ...ജില്ലയിൽ സംഘപരിവർ കലാപത്തിന് കോപ്പ് കൂട്ടുമ്പോൾ പോലീസ് മൗനം തുടരുന്നോ ?എന്ന അടിക്കുറിപ്പോടുകൂടി ആയുധം കയ്യിൽ പിടിച്ചു നിൽക്കുന്ന ഫോട്ടോ സഹിതം പോസ്റ്റ് ചെയ്തതിനാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത് .

ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി , സൈബർ , കാസറഗോഡ് പോലീസ് സ്റ്റേഷൻ SHO മാരുടെ നേതൃത്വത്തിൽ നടപടി ശക്തമാക്കി . കലാപാഹ്വാനം ഉണ്ടക്കും വിധം പോസ്റ്റുകൾ പ്രസിദ്ധികരിക്കുന്നതും പ്രചരിപ്പിക്കുന്നവർക്കും എതിരെ കർശന നിയമനടപടി ഉണ്ടാകും.

No comments