ആശാവർക്കർമാരുടെ സമരത്തിന് പിന്തുണ നൽകി കേരള കോൺഗ്രസിന്റെ സായാഹ്ന ധർണ്ണ ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് : ജീവിക്കാൻ വേണ്ടി സമരം ചെയ്യുന്ന ആശാവർക്കർമാരെ പോലീസിനെ കൊണ്ട് അടിച്ചമർത്താമെന്ന് കരുതുന്നത് സർക്കാരിൻെറ വ്യാമോഹം മാത്രമാണെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ജെറ്റോ ജോസഫ് അഭിപ്രായപ്പെട്ടു.
ന്യായമായ അവകാശങ്ങൾക്ക് വേണ്ടിയാണ് അവർ സമരം ചെയ്യുന്നത്. കോവിഡ് കാലത്ത് ഇവർ ജീവൻ പണയം വെച്ച് ജനങ്ങൾക്ക് നൽകിയ സേവനങ്ങൾ ഒരിക്കലും മറക്കാൻ കഴിയില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ആശാവർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ നൽകിയും, ജില്ലയിലും അതിരൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യമൃഗ ശല്യത്തിനെതിരെ പരിഹാരം കാണണമെന്നും, വർധിപ്പിച്ച ഭൂനികുതി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും ഹോസ്ദുർഗ് മിനി സിവിൽ സ്റ്റേഷന് മുന്നിൽ നടത്തിയ സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് പൈനാപ്പിള്ളി അധ്യക്ഷത വഹിച്ചു
കേരള കോൺഗ്രസ് ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ് സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റി അംഗം ഫിലിപ്പ് ചാരാത്ത്, ജില്ലാ സെക്രട്ടറിമാരായ ബിനോയ് വള്ളോപ്പള്ളി, ജെയിംസ് കണിപ്പുള്ളി, കർഷകയൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ജോയ് മാരിയടിയിൽ, സംസ്ഥാന കമ്മിറ്റി അംഗം കെഎ സാലു , ജില്ലാ സെക്രട്ടറി അഡ്വക്കറ്റ് നിസാം ഫലാഖ്, ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് കുമാർ തൃക്കരിപ്പൂർ, തുടങ്ങിയവർ സംസാരിച്ചു.
No comments