Breaking News

യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് പെരിങ്ങാര സംഘടിപ്പിച്ച യുവധാര വോളിയിൽ സ്റ്റാർ ബോയ്സ് പാലോത്ത് ജേതാക്കളായി


കൊല്ലമ്പാറ : യുവധാര ആർട്സ് & സ്പോർട്സ് ക്ലബ്ബ് പെരിങ്ങാര സംഘടിപ്പിച്ച യുവധാര വോളിയിൽ സ്റ്റാർ ബോയ്സ് പാലോത്ത് ജേതാക്കളായി. NSSC കൊടക്കാടിനാണ് രണ്ടാം സ്ഥാനം. പെരിങ്ങാരയിൽ കെ പി വത്സലൻ സ്മാരക സ്റ്റേഡിയത്തിൽ സി പി ഐ എം  കാസറഗോഡ് ജില്ലാ സെക്രട്ടറി എം രാജഗോപാലൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.

KCCPL എംഡി  ആനക്കൈ ബാലകൃഷ്ണൻ മുഖ്യാഥിതിയായി കയ്യൂർ -ചീമേനി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി അജിത്ത് കുമാർ, കെ ബാലകൃഷ്ണൻ,കെ സജേഷ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ  ഷീബ പി ബി, പി വി ദാമോദരൻ, രവീന്ദ്രൻ കയ്യൂർ,വി ദിലീപ്,ഡിസ്‌കസ് ത്രോയിൽ ഏഷ്യൻ മെഡൽ ജേതാവ് കെ സി സർവാൻ, കോച്ച്‌ കെ സി ഗിരീഷ്,  എന്നിവർ ആശംസകൾ നേർന്നു. സംഘാടക സമിതി ചെയർമാൻ റിജിൻകൃഷ്ണ അധ്യക്ഷൻ വഹിച്ചു. വി വി പ്രമോദ് സ്വാഗതം പറഞ്ഞു.കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ സുകുമാരൻ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.

No comments