കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ 14-ാമത് ജില്ലാ കണ്‍വെന്‍ഷന്‍ ഫെബ്രു.20ന് കാഞ്ഞങ്ങാട് നടക്കും
കാഞ്ഞങ്ങാട് : കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്റെ 14-ാമത് ജില്ലാ കണ്‍വെന്‍ഷന്‍ 2025 ഫെബ്രുവരി 20ന് കാഞ്ഞങ്ങാട് രാജ് റെസിഡന്‍സിയില്‍ വെച്ച് നടക്കും. സിഒഎയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. സംഘാടകസമിതി ചെയര്‍മാന്‍ സതീഷ് കെ പാക്കം, സിഒഎ ജില്ലാ പ്രസിഡന്റ് വി.വി മനോജ്കുമാര്‍, ജില്ലാ സെക്രട്ടറി ഹരിഷ് പി നായര്‍, കെസിസിഎല്‍ ഡയറക്ടര്‍ എം ലോഹിതാക്ഷന്‍, സിഒഎ ജില്ലാ ട്രഷറര്‍ പി വിനോദ്, പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി.വി മോഹനന്‍ തുടങ്ങിയവര്‍ വര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
No comments