പത്തുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
കാസർകോട്: പത്തുമാസം മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വലിയപറമ്പ, പടന്നകടപ്പുറത്തെ ബിച്ചാരക്കടവ്, കളത്തിൽ പുരയിൽ വീട്ടിൽ സുനിൽ-ഗീത ദമ്പതികളുടെ മകൾ നിഖിത (20)യാണ് മരിച്ചത്. തളിപ്പറമ്പിനു സമീപത്തെ ആന്തൂർ നഗരസഭയിലെ നണിച്ചേരി ഭാര്യയാണ്. തളിപ്പറമ്പ് ലൂർദ്ദ് നഴ്സിംഗ് കോളേജിൽ ഡയാലിസിസ് ടെക്നീഷ്യൻ കോഴ്സിനു പഠിച്ചുവരികയായിരുന്നു നിഖിത. തിങ്കളാഴ്ച പടന്ന കടപ്പുറത്തെ വീട്ടിൽ എത്തിയിരുന്ന നിഖിത തിരിച്ചു പോയത്
സന്തോഷത്തോടെയായിരുന്നുവെന്നും മരണത്തിൽ സംശയം ഉണ്ടെന്നും കാണിച്ച് അമ്മാവൻ കെ.പി രവി തളിപ്പറമ്പ് പൊലീസിൽ പരാതി നൽകി. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
No comments