ബളാൽ - രാജപുരം റോഡ് പി. ഡബ്ലിയു.ഡി ഏറ്റെടുക്കണം ; സി. പി. ഐ രാജപുരം ബ്രാഞ്ച് സമ്മേളനം
രാജപുരം : സർക്കാർ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്ന രാജപുരത്ത് നിന്നും താലൂക്കാസ്ഥാനമായ വെള്ളരിക്കുണ്ടിലേക്ക് എത്തിപ്പെടാനുള്ള പ്രധാന റോഡായ രാജപുരം - ബളാൽ റോഡ് പി ഡബ്ലിയു ഡി എറ്റെടുത്ത് നവീകരിക്കണമെന്നും പ്രധാന വാണിജ്യ കേന്ദ്രമായ പൂടംകല്ലിൽ മാവേലി സ്റ്റോർ അനുവദിക്കണമെന്നും സി.പി.ഐ രാജപുരം ബ്രാഞ്ച് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സമ്മേളനം സി.പി.ഐ വെള്ളരിക്കുണ്ട് മണ്ഡലം എക്സിക്യൂട്ടീവ് അംഗവും പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ഭൂപേഷ് ബാനം ഉദ്ഘാടനം ചെയ്തു. മുതിർന്ന പാർട്ടി അംഗം സഖാവ് ജോയി കുരിശുമുട്ടിൽ പതാക ഉയർത്തി. ജോസ് ആണ്ടൂമ്യാലിൽ അദ്ധ്യക്ഷത വഹിച്ചു. സുനിൽ കുമാർ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു.
ജയശ്രീ ശശി രക്തസാക്ഷി പ്രമേയവും കെ എസ് ബിജു അനുശോചന പ്രമേയവും കള്ളാർ ലോക്കൽ സെക്രട്ടറി ബി. രത്നാകരൻ നമ്പ്യാർ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു.
ജില്ലാ കൗൺസിൽ അംഗം എ രാഘവൻ , ലോക്കൽ കമ്മറ്റി അംഗം ഒ.ജെ രാജു എന്നിവർ അഭിവാദ്യ പ്രസംഗം നടത്തി. സുനിൽകുമാറിനെ ബ്രാഞ്ച് സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുത്തു.
സമ്മേളനത്തിൽ വെച്ച് സീനിയർ അംഗങ്ങളായ ജോയി കുരിശുമൂട്ടിൽ, ജോസ് ആണ്ടുമ്യാലിൽ എന്നിവരെ ദൃപേഷ് ബാനം പൊന്നാട അണിയിച്ച് ആദരിച്ചു.
No comments