Breaking News

മലയോരത്തെ മത സാഹോദര്യത്തിന് തുടർച്ചയായി ഉറൂസ് നഗരിയിൽ ക്ഷേത്രഭാരവാഹികളും പള്ളി വികാരിയുമെത്തി. ബളാൽ കല്ലഞ്ചിറ മഖാം ഉറൂസിൻ്റെ ഭാഗമായാണ് മത സൗഹാർദ്ദ മാതൃകാസംഗമം നടന്നത്


വെള്ളരിക്കുണ്ട് : മലയോരത്തെ മത സാഹോദര്യത്തിന് തുടർച്ചയായി ഉറൂസ് നഗരിയിൽ ക്ഷേത്രഭാരവാഹികളും പള്ളി വികാരിയുമെത്തി. 

മലയോര മേഖലയിലെ പുണ്യപുരാതനമായ ബളാൽ കല്ലഞ്ചിറ മഖാമിൽ അന്ത്യവിശ്രമം കൊള്ളുന്ന വലിയത്തുല്ലാഹിയുടെ പേരിൽ നടത്തപ്പെടുന്ന ഉറൂസ് നേർച്ചയുടെ നിമിഷങ്ങളാണ് മതസാഹോദര്യത്തിൻ്റെ നേർക്കാഴ്ച്ചയായി മാറിയത്.

ബളാൽ ശ്രീ ഭഗവതീക്ഷേത്ര കമ്മിറ്റി പ്രതിനിധികളായി ഹരിഷ് പി നായർ, ദിവാകരൻ നായർ, ഗോപിനാഥൻ നായർ, മണികണ്ഠൻ, കൃഷ്ണൻ അത്തിക്കടവ് എന്നിവരും ബളാൽ സെൻ്റ് ആൻ്റണീസ് ചർച്ച് വികാരി റവ. ഫാദർ ജെയിംസ്, പള്ളിക്കമ്മറ്റിക്കാരായ ഷാജി വടക്കൻ, റോയി കൊട്ടനാൾ, എബിൻ  തേക്കുംകാട്ടിൽ വെള്ളരിക്കുണ്ട് പ്രസ്സ് ഫോറം പ്രസിഡന്റ് ഡാജി ഓടക്കൽ ,രാഘവൻ മനോരമ ,വിജയൻ കൗമുദി,ഹരികൃഷ്ണൻ വെള്ളരിക്കുണ്ട് ,എം സി പെരുമ്പട്ട തുടങ്ങിയവരാണ് കല്ലഞ്ചിറ മഖാം ഉറൂസിൽ പങ്കുചേരാനെത്തിയത്.

 ഉറൂസ് കമ്മിറ്റി ഭാരവാഹികളായ എൽ കെ ബഷീർ, എ സി എ ലത്തീഫ്, റഷീദ് കെ പി, ടി അബ്ദുൽ ഖാദർ, ശരീഫ് ഹസ്നബി, വി എം ബഷീർ, സി എം ബഷീർ, എൽകെ ബഷീർ, റഷീദ് കെ പി, ഖാലിദ് ജോയിൻ സെക്രട്ടറി ഹൈദർ കുഴിങ്ങാട്, മഹ്മൂദ് ഉടുമ്പുംതല, വൈസ് പ്രസിഡണ്ട് മൊയ്തു എന്നിവർ ചേർന്ന് അഥിതികളെ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം നവീകരണ കലശോത്സവം നടന്ന ബളാൽ ശ്രീ ഭഗവതീ ക്ഷേത്രത്തിൽ ബളാൽ കല്ലഞ്ചിറ ഉറുസ് കമ്മറ്റി ഭാരവാഹികളും ജമാഅത് ഭാരവാഹികളും സന്ദർശിച്ച് ഉറൂസിന് പങ്കെടുക്കാൻ ക്ഷണപത്രം നൽകിയിരുന്നു. അതിൻ്റെ തുടർച്ചയെന്നോണമാണ് മത സാഹോദര്യത്തിൻ്റെ മകുടോദാഹണമായി മലയോരത്ത് വീണ്ടുമൊരു മാതൃകാസംഗമം നടന്നത്

No comments