പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ വികസന സെമിനാർ സംഘടിപ്പിച്ചു തൃക്കരിപ്പൂർ എം.എൽ എ എം. രാജഗോപാൽ ഉദ്ഘാടനം ചെയ്തു.
പരപ്പ : പരപ്പ ബ്ലോക്ക് പഞ്ചായത്തിൽ 2025 - 2026 വാർഷിക പദ്ധതിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു. സർക്കാർ, കേന്ദ്ര സർക്കാർ ഗ്രാന്റ് ഉൾപ്പെടെ ആകെ 19900000 രൂപ യാണ് 2025-26 വാർഷിക പദ്ധതിക്ക് ലഭിച്ച തുക. വികസന ഫണ്ട് ഇനത്തിൽ 82907000 രൂപയാണ് ലഭ്യമായത്. ഉത്പാദന മേഖലയ്ക്കു 10517760 രൂപയും സേവന മേഖലയ്ക്കു 47082840 രൂപയും, പശ്ചാതല മേഖലയ്ക്കു 6600000രൂപയും വകയിരുത്തിയിട്ടുണ്ട്
നൂതനവും വരുമാന ദായകവുമായ പദ്ധതികൾ ഉൾകൊള്ളികുവാൻ കഴിഞ്ഞിട്ടുണ്ടെന്ന് പ്രസിഡണ്ട് എം. ലക്ഷ്മി പറഞ്ഞു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മി അധ്യക്ഷത വഹിച്ച പരിപാടി തൃക്കരിപ്പൂർ എം.എൽ.എ എം രാജഗോപാലൻ ഉദ്ഘാടനം ചെയ്തു. കാലഘട്ടം മാറുന്നതനുസരിച്ച് നൂതന ആശയങ്ങൾ ഉൾക്കൊള്ളിച്ച് കാലാനുസൃത മാറ്റങ്ങളോടെ വേണം വികസന പ്രവർത്തനങ്ങൾക്ക് രൂപം കൊടുക്കേണ്ടതെന്ന് എം.എൽ.എ പറഞ്ഞു. പരപ്പ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ രജനി കൃഷ്ണൻ കരട് പദ്ധതി അവതരണം നടത്തി.
രാജു കട്ടക്കയം (പ്രസിഡന്റ് ബളാൽ ഗ്രാമ പഞ്ചായത്ത് )
ടി.കെ രവി (പ്രസിഡന്റ് കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത്)
ശ്രീജ മനോജ് (പ്രസിഡന്റ് കോടോം ബെളൂർ ഗ്രാമ പഞ്ചായത്ത്) ടി.കെ നാരായണൻ (പ്രസിഡന്റ് കള്ളാർ ഗ്രാമ പഞ്ചായത്ത് )
ഗിരിജ മോഹൻ (പ്രസിഡന്റ് വെസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്)
കെ ഭൂപേഷ് (വൈസ് പ്രസിഡന്റ് പരപ്പ ബ്ലോക്ക് പഞ്ചായത്ത് )
പി വി ചന്ദ്രൻ (ചെയർമാൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മറ്റി), കെ പത്മകുമാരി (ചെയർപേഴ്സൺ ആരോഗ്യ വിദ്യാഭ്യാസ
സ്റ്റാൻഡിങ് കമ്മറ്റി)
ജോസ് കുത്തിയതോട്ടിൽ (മെമ്പർ പരപ്പ ബ്ലോക്ക് പഞ്ചായത്ത്) ഷോബി ജോസഫ് (ബ്ലോക്ക് പഞ്ചായത്ത് മെമ്പർ) മറ്റ് ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സി.എം സുഹാസ് സ്വാഗതവും ജനറൽ എക്സ്റ്റൻഷൻ ഓഫിസർ ജയരാജ് പി കെ ചടങ്ങിൽ നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാർ, നിർവഹണ ഉദ്യോഗസ്ഥർ, പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, രാഷ്ട്രീയ പാർടി പ്രതിനിധികൾ, സന്നദ്ധ പ്രവർത്തകർ എന്നിവർ സെമിനാറിൽ പങ്കെടുത്തു
പദ്ധതി നിർവഹണത്തിൽ എല്ലാ വർഷവും 100ശതമാനം ചിലവ് വരുത്തുവാനും ജില്ലാ തലത്തിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനവും ഒക്കെ നേടിയെടുക്കുന്നതിനും ഈ ഭരണ സമിതിക്ക് കഴിഞ്ഞിട്ടുണ്ട്. പരപ്പ ബ്ലോക്ക് പഞ്ചായത്തിനെ സംബന്ധിച്ച് അതൊരു റെക്കോർഡ് തന്നെ ആണ്.
ലഭ്യമാവുന്ന ഫണ്ടുകൾ എല്ലാ മേഖലകളിലും നൽകുന്നതിനു കഴിഞ്ഞിട്ടുണ്ട്. ലൈഫ് ഭവന നിർമ്മാണം,
നിരവധി റോഡുകൾ, നിരവധി കുടിവെള്ള പദ്ധതികൾ, എല്ലാ ഗവർമെന്റ് സ്കൂളുകളിലും ടോയ്ലറ്റ് നിർമ്മാണം, അംഗൻവാടികൾക്ക് ശിശു സൗഹൃദ ടോയ്ലറ്റ് കളുടെ നിർമ്മാണം,
സ്മാർട്ട് അംഗൻവാടി, കുട്ടികളുടെ പാർക്ക്, വനിതകളുടെ കോമൺ ഫെസിലിറ്റി സെന്റർ, സഞ്ചരിക്കുന്ന മൃഗാശുപത്രി, ക്ഷീര കർഷകർക്കായുള്ള പദ്ധതികൾ, നെൽകൃഷി, കാവ്കളുടെ സംരക്ഷണം, ഭിന്നശേഷിക്കാർക്കുള്ള സഹായ ഉപകരണങ്ങളുടെ വിതരണം,
കലാ പഠനത്തിനായി വജ്ര ജൂബിലി സാംസ്‌കാരിക പരിപാടികൾ, വനിതാ ഗ്രുപ്പ് കൾക്കുള്ള സ്വയം തൊഴിൽ സംരംഭങ്ങൾ, പൂ കൃഷി, തൊഴിൽ മേള, മുഴുവൻ ഖാദി കേന്ദ്രങ്ങളിലും വനിതാ ശുചിത്വ സമൂച്ചയ നിർമ്മാണം തുടങ്ങിയവയും
പട്ടിക വർഗ മേഖലയിൽ തൊഴിൽ അതിഷ്ധിതമായ സഞ്ജീവനി പദ്ധതി. ട്രൈബൽ ആംബുലൻസ്, ഊരുത്സവം, എന്നിവയും
ആരോഗ്യ രംഗത്ത് പൂടങ്കല്ല്, വെള്ളരിക്കുണ്ട് ആശുപത്രികളുടെ വികസനം തുടങ്ങി വ്യത്യസ്ത മായ പദ്ധതി കൾ ആണ് ജനഹിതം അറിഞ്ഞു നടപ്പിലാക്കി വന്നത്
ഈ പദ്ധതിക്കാലത്തു ലൈഫ് ഭവന നിർമ്മാണം, മാലിന്യ മുക്ത നവ കേരളം പരിപാടി, കുടിവെള്ള പദ്ധതി കൾ, റോഡുകൾ, നല്ല ഭക്ഷണം -നല്ല ആരോഗ്യം എന്നതിനെ അടിസ്ഥാനമാക്കി എല്ലാ വിധ ഗ്രുപ്പ് കൾക്കും പച്ചക്കറി കൃഷിക്ക് സബ്‌സിഡി നൽകൽ, പാലിയേറ്റീവ് സൊസൈറ്റി കളുമായി യോജിച്ചു പെയിൻ ആൻഡ് പാലിയേറ്റീവ് പ്രവർത്തനം. എല്ലാ പഞ്ചായത്തുകളിലും ഒരു സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂം ,ഭിന്നശേഷി മുചക്ര വാഹനം,, ഡയാലിസിസ് സെന്റർ, വായന ശാലകൾക്ക് ഫർണിചർ,
പട്ടിക ജാതി വർഗ മേഖലകളിൽ. പി എസ്. സി. കോച്ചിങ്, സാമൂഹ്യ പഠന മുറികൾ ഡിജിറ്റൽ ചെയ്യൽ തുടങ്ങിയ പുതിയ തരം പദ്ധതികളും കൂടി നടപ്പിലാക്കുന്നതിനാണ് ഭരണസമിതിയുടെ ഒരു പൊതു നയം
No comments