പരപ്പ ബ്ലോക്ക് പഞ്ചായത്തിലെ വിദ്യാലയങ്ങളും ഹരിത വിദ്യാലയങ്ങളായി ബ്ലോക്ക് പ്രസിഡണ്ട് എം.ലക്ഷ്മി പ്രഖ്യാപനം നടത്തി
പരപ്പ : നവകേരളം ജനകീയ കാമ്പയിനിൻ്റെ ഭാഗമായി പരപ്പ ബ്ലോക്കിലെ 98 വിദ്യാലയങ്ങളും ഹരിതവിദ്യാലയമായി ബ്ലോക്ക് പഞ്ചായത്തു പ്രസിഡണ്ട് എം.ലക്ഷ്മി പ്രഖ്യാപിച്ചു. വൈ.പ്രസിഡൻ്റ് കെ രൂപേഷ് അധ്യക്ഷത വഹിച്ചു. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ രജനീ കൃഷ്ണൻ, പഞ്ചായത്തു പ്രസിഡൻ്റുമാരായ രാജു കട്ടക്കയം , ടി.കെ. രവി, പി. ശ്രീജ. ടി.കെ. നാരായണൻ എന്നിവർ ആശംസയർപ്പിച്ചു. ബ്ലോക്ക് സെക്രട്ടറി സുഹാസ്. സി.എം റിപ്പോർട്ടവതരിപ്പിച്ചു.
എല്ലാ വിദ്യാലയങ്ങളിലും ശുചിത്വ ക്ലബ്ബുകൾ രൂപീകരിച്ചിട്ടുണ്ട്. ശുചിത്വ ക്ലബ്ബിൻ്റെ നേതൃത്വത്തിൽ "ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം" ബോധവല്ക്കരണ ക്ലാസ്സ് നടത്തുന്നതിനുള്ള ആസൂത്രണം നടത്തിയിട്ടുണ്ട്. എല്ലാ വിദ്യാലയങ്ങളിലും ശുചീകരണ സൗന്ദര്യവൽക്കരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള ആസൂത്രണം നടത്തിയിരുന്നു.
പരപ്പബ്ലോക്കിലെ ഈസ്റ്റ് എളേരി, വെസ്റ്റ് എളേരി, കിനാനൂർ കരിന്തളം, കോടോം ബേളൂർ, ബളാൽ, കള്ളാർ,പനത്തടി പഞ്ചായത്തുകളിലായി 79 പൊതു വിദ്യാലയങ്ങളും 19 അൺ എയിഡഡ് റക്കക്ക്നൈസ്ഡ് സിബിഎസ്ഇ വിദ്യാലയങ്ങളും ഉൾപ്പടെ ആകെ 98 വിദ്യാലയങ്ങൾ ഉണ്ട്. ഇതിൽ 5 വിദ്യാലയങ്ങൾ ഏ പ്ലസ് ഗ്രേഡും 94വിദ്യാലങ്ങൾ ഏ ഗ്രേഡും നേടിയിട്ടുണ്ട്.
തദ്ദേശസ്വയംഭരണ സ്ഥാപനതലത്തിൽ ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ, അസിസ്റ്റൻ്റ് സിക്രട്ടറി, ഹെൽത്ത് ഇൻസ്പക്ടർ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ, ശുചിത്വ മിഷൻ റിസോഴ്സ് പേഴ്സൺ എന്നിവരുടെ നേതൃത്വത്തിലുള്ള മോണിറ്ററിംഗ് ടീം സൂചകങ്ങൾക്കനുസരിച്ച് പരിശോധിച്ചതിൻ്റെ അടിസ്ഥാനത്തിലാണ് വിദ്യാലയങ്ങളെ ഗ്രേഡ് ചെയ്തത്. ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ച് പ്രവർത്തിക്കൽ, ജൈവ - അജൈവ മാലിന്യ സംസ്ക്കരന്നം ശാസ്ത്രീയമായി നടത്തൽ, സ്കൂൾ സൗന്ദര്യവല്ക്കരണം, പച്ചത്തുരുത്തുകൾ ഉണ്ടാക്കൽ, ജലസംരക്ഷണ പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ എന്നിവയാണ് പ്രധാനമായും സൂചകങ്ങളിൽ ഉൾപ്പെട്ടിട്ടുള്ളത്. ആദ്യ പരിശോധനയിൽ ഗ്രേഡ് ലഭിക്കാത്ത വിദ്യാലയങ്ങളിൽ വീണ്ടും പരിശോധന നടത്തിയിട്ടുണ്ട്
മുഴുവൻ വിദ്യാലയങ്ങളും എ പ്ലസ് എ ഗ്രേഡ് നേടിയ സാഹചര്യത്തിലാണ് ബ്ലോക്ക് തല ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തുന്നത്.
No comments