Breaking News

സൂപ്പർമാർക്കറ്റ് ജീവനക്കാരനായ യുവാവിനെ കാൺമാനില്ലെന്ന് പരാതി

പെരിയയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരനായ യുവാവിനെ കാണ്‍മാനില്ലെന്ന് പരാതി. മൊയോലത്തെ കുഞ്ഞിരാമന്‍-ഭാര്‍ഗ്ഗവി ദമ്പതികളുടെ മകന്‍ അനിലിനെ(45)യാണ് കാണാതായത്. ഭാര്യയുടെ നാടായ ഉദുമ ബാര അടുക്കത്ത്ബയലില്‍ താമസിച്ച് വരികയായിരുന്നു. ബുധനാഴ്ച്ച രാവിലെ പതിവുപോലെ കടയിലെ ജോലിക്കാണെന്നും പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫിലാണ്. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ദയവായി 9447812974 എന്ന നമ്പറില്‍ വിളിച്ചറിയിക്കാന്‍ അഭ്യര്‍ത്ഥന.

No comments