സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ
ബദിയടുക്ക : സിപിഎം കക്കെപാടി ബ്രാഞ്ച് സെക്രട്ടറിയെ സോഡാ കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ച പരാതിയില്‍ പ്രതി അറസ്റ്റില്‍. ഡിവൈഎഫ്‌ഐ പുത്തിഗെ മേഖലാ പ്രസിഡണ്ടുകൂടിയായ കക്കെപാടി ഉദയകുമാറി(45)നെ വധിക്കാന്‍ ശ്രമിച്ച കേസിലാണ് കട്ടത്തടുക്ക പോദോഗിരി വീട്ടിലെ ഗണേശന്‍ എന്ന ദാമോദര(45)നെകുമ്പള ഇന്‍സ്‌പെക്ടര്‍ കെ പി വിനോദ് കുമാറിന്റെ മേല്‍നോട്ടത്തില്‍ എസ്‌ഐ കെ ശ്രീജേഷും സംഘവും അറസ്റ്റ് ചെയ്തത്. ബുധനാഴ്ച വൈകിട്ട് 7 മണിയോടെ കട്ടത്തടുക്കയില്‍ വച്ചാണ് ഇയാളെ പിടികൂടിയത്. സിവില്‍ പോലീസ് ഓഫീസര്‍മാരായ വിനോദ്, പ്രശാന്ത് എന്നിവരും പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു. ഫെബ്രവരി 18ന് രാത്രി ഏഴു മണിയോടെ മുണ്ട്യത്തടുക്കയില്‍ വച്ച് ഉദയകുമാറിനെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച സംഭവത്തില്‍ വധശ്രമത്തിനാണ് പ്രതിക്കെതിരെ കേസെടുത്തത്. വയറിന് പരിക്കേറ്റ ഉദയകുമാര്‍ ഇപ്പോള്‍ കുമ്പള സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ബദിയടുക്ക കുമ്പള സ്റ്റേഷനുകളില്‍ പ്രതി ഗണേശനെതിരെ നിരവധി കേസുകള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു.
No comments