Breaking News

വീട്ടുമുറ്റത്ത് നിന്നും താഴ്ചയിലുള്ള പറമ്പിലേക്ക് വീണ വീട്ടമ്മ മരണപ്പെട്ടു ; രാജപുരം പൊലീസ് കേസ് എടുത്തു


രാജപുരം: വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന വീട്ടമ്മ താഴെയുള്ള പറമ്പിലേക്കു വീണു മരിച്ചു. രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ പാണത്തൂർ, പാറക്കടവിലെ നാരായണി (45)യാണ് മരിച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് സംഭവം. വീട്ടുമുറ്റത്തു നിൽക്കുകയായിരുന്ന നാരായണി പെട്ടെന്നു താഴേക്കു വീഴുകയായിരുന്നുവെന്നു സഹോദരൻ രാജപുരം പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു. ഉടൻ ജില്ലാ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സഹോദരൻ ബാബുവിന്റെ പരാതിയിൽ രാജപുരം പൊലീസ് അന്വേഷണം തുടങ്ങി.

No comments