അണ്ടോൾ : ഹരിത ഗ്രന്ഥാലയം മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പെയിന്റെ ഭാഗമായി അണ്ടോൾ ദേശസേവിനി വായനശാല & ഗ്രന്ഥശാല വേസ്റ്റ് ബിന്നുകൾ സ്ഥാപിക്കുകയും ഹരിത കർമസേന പ്രവർത്തകരെ ആദരിക്കൽ പരിപാടിയും സംഘടിപ്പിച്ചു. പരിപാടി കിനാനൂർ കരിന്തളം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ വി അജിത്ത് കുമാർ ഉദ്ഘാടനം ചെയ്തു. കെ നാരായണി അധ്യക്ഷയായി.സീന ബിജു, കെ നാരായണൻ എന്നിവർ സംസാരിച്ചു. കെ വി ഫൽഗുനൻ സ്വാഗതം പറഞ്ഞു.
No comments