ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ ബലിദാന ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു
കാസർഗോഡ് : ബിജെപി കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യായ ബലിദാന ദിനത്തിൽ അനുസ്മരണം സംഘടിപ്പിച്ചു. ഡോ. ശ്യാമപ്രസാദ് മുഖർജി മന്ദിരത്തിൽ നടന്ന അനുസ്മരണം ബിജെപി ജില്ലാ പ്രസിഡൻ്റ് എം.എൽ. അശ്വിനി ഉദ്ഘാടനം ചെയ്തു.
ജനസംഘത്തിൻ്റെ ദേശീയ അദ്ധ്യക്ഷനായിരുന്ന ദീൻദയാൽ ഉപാധ്യയയുടെ ബലിദാനത്തിന് അരനൂറ്റാണ്ടുകൾക്കിപ്പുറവും അദ്ദേഹത്തിൻ്റെ ജീവിതവും അദ്ദേഹം മുന്നോട്ട് വെച്ച ഏകാത്മ മാനവ ദർശനവും മറ്റ് ചിന്തകളും കോടിക്കണക്കിന് ബി ജെ പി പ്രവർത്തകർക്ക് പ്രേരണാ സ്രോതസായി തുടരുന്നുവെന്ന് അശ്വിനി പറഞ്ഞു.
കമ്മ്യൂണിസം, മുതലാളിത്തം എന്നിങ്ങനെ രണ്ട് ആശയസംഹിതകൾക്ക് ബദലായി ഭാരതീയതയിലധിഷ്ഠിതമായ ആശയം മുന്നോട്ട് വെക്കാൻ ദീനദയാൽജിക്ക് സാധിച്ചുവെന്നും സ്വാതന്ത്ര്യലബ്ദിക്ക് ശേഷം ഭാരതത്തിന് ദിശാദർശനം നൽകിയത് ദീൻദയാൽജിയായിരുന്നുവെന്നും ബിജെപി മുൻ ജില്ലാ അദ്ധ്യക്ഷൻ വി. രവീന്ദ്രൻ മുഖ്യഭാഷണത്തിൽ പറഞ്ഞു.
ബിജെപി ജില്ലാ വൈസ് പ്രസിഡൻ്റ് പി. രമേശ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സവിത ടീച്ചർ, സതീഷ്ചന്ദ്ര ഭണ്ഡാരി എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ. മധു സ്വാഗതവും മഹിളാമോർച്ച അദ്ധ്യക്ഷ പുഷ്പ ഗോപാലൻ നന്ദിയും പറഞ്ഞു.
No comments