Breaking News

കാലിക്കടവ് വെച്ച് മിനിലോറിയിൽ കടത്തിയ ചാക്ക് കണക്കിന് പാൻ മസാല പിടിച്ചു രണ്ട് പേർ പിടിയിൽ


കാസർകോട്: കാസർകോട്ടും കാലിക്കടവിലും നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. കാലിക്കടവ് ദേശീയ പാതയിൽ ചൊവ്വാഴ്ച പുലർച്ചെ ഒന്നര മണിയോടെ ചന്തേര എസ്ഐ സുരേശിന്റെ നേതൃത്വത്തിൽ നടത്തിയ വാഹനപരിശോധനയ്ക്കിടയിൽ 100 ചാക്ക് പുകയില ഉൽപ്പന്നങ്ങളാണ് പിടികൂടിയത്. പിക്കപ്പ് വാൻ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് പുകയില ഉൽപ്പന്നങ്ങൾ കണ്ടെത്തിയത്. വാനിൽ ഉണ്ടായിരുന്ന കാസർകോട്, മധുർ, നാഷണൽ നഗർ, ജയ്മാത സ്കൂളിനു സമീപത്തെ ബിസ്മില്ല ഹൗസിൽ എ.വി ഷമീർ (40), ഇയാളുടെ ഉപ്പ യൂസഫ് (68) എന്നിവരെ അറസ്റ്റു ചെയ്തു. കാസർകോട്ടേക്ക് ലോറിയിലെത്തിക്കുന്ന പുകയില ഉൽപ്പന്നങ്ങൾ ഓർഡർ ലഭിക്കുന്നതു പ്രകാരം വാഹനത്തിലെത്തിക്കുന്നവരാണ് അറസ്റ്റിലായതെന്നു പൊലീസ് പറഞ്ഞു. സിവിൽ പൊലീസ് ഓഫീസർ ഹരീഷ്, ഹോംഗാർഡ് രാജൻ എന്നിവരും എസ്ഐയ്ക്കൊപ്പം ഉണ്ടായിരുന്നു.കാസർകോട് പൊലീസ് കൂ, കാളിയങ്ങാട്ടെ ഫൗസിയ മൻസിലിൽ തിങ്കളാഴ്ച വൈകിട്ട് നടത്തിയ പരിശോധനയിൽ 7810 പാക്കറ്റ് പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ഇർഫാൻ അബ്ദുൽ ഖാദറി(23)നെ അറസ്റ്റു ചെയ്തു. കിടപ്പു മുറിയിലെ കട്ടിലിനു അടിയിൽ സൂക്ഷിച്ച നിലയിലായിരുന്നു പുകയില ഉൽപ്പന്നങ്ങൾ. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെയാണ് വീട്ടിൽ പരിശോധന നടത്തിയത്. എസ്ഐമാരായ പി. രവീന്ദ്രൻ, കെ. വരുൺ, സിവിൽ പൊലീസ് ഓഫീസർമാരായ നീരജ്, ശ്രീരാജ്, അശ്വതി എന്നിവരാണ് പൊലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.

No comments