Breaking News

മൗകോട് ഗവൺമെന്റ് എൽ പി സ്കൂൾ വാർഷികാഘോഷം നടന്നു രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു


കുന്നുംകൈ : മൗകോട് ഗവൺമെന്റ് എൽ പി സ്കൂൾ വാർഷികാഘോഷം ശ്രീ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്തു. IUML മൗകോട് ശാഖ സ്പോൺസർ ചെയ്ത സൗണ്ട് സിസ്റ്റത്തിന്റെ സ്വിച്ച് ഓൺ കർമ്മവും ചടങ്ങിൽ വെച്ച്  എംപി നിർവഹിച്ചു. വെസ്റ്റ് എളേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഗിരിജ മോഹനൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്    പി സി ഇസ്മായിൽ, വാർഡ് മെമ്പർമാരായ ലിജിന എം വി, ശരീഫ് വാഴപ്പള്ളി, റൈഹാനത് ടീച്ചർ, ചിറ്റാരിക്കാൽ എ. ഇ. ഒ. രത്നാകരൻ  ടി പി, പിടിഎ പ്രസിഡണ്ട് ഉമ്മർ മൗലവി, എസ് എം സി ചെയർമാൻ ബാലകൃഷ്ണൻ ഒ.കെ, എം പി ടി എ പ്രസിഡണ്ട് ഷംനാമജീദ്, ഡോക്ടർ മുനിസ്വാമി, അബ്ദുൽ ഖാദർ വി.വി, ശ്രീനിവാസൻ.കെ. എസ്, ഷാജി അറക്കക്കാലായിൽ, അബൂബക്കർ എം, നാരായണൻ കെ. പി, അച്യുതൻ കെ. പി, പി മുഹമ്മദ് ബഷീർ, മാസ്റ്റർ യദുനന്ദ് എന്നിവർ സംസാരിച്ചു. ഹെഡ്മാസ്റ്റർ കെ കെ ഗണേഷ് സ്വാഗതവും റിപ്പോർട്ട് അവതരണവും നടത്തി. ചടങ്ങിൽ സിഎംസി ഹോസ്പിറ്റൽ ചെറുപുഴയും എകെജി ക്ലബ്ബ്മൗക്കോടും സ്പോൺസർ ചെയ്ത കളി ഉപകരണങ്ങളുടെ കൈമാറ്റം നടന്നു. തുടർന്ന് സ്കൂൾ വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി. സി എച്ച് സെന്റർ മൗക്കോട്, എകെജി ക്ലബ്ബ് മൗക്കോട്, കുടുംബശ്രീ, ജ്വാല പുരുഷസംഘം  എന്നിവരുടെ കലാപരിപാടികളും നടന്നു. സ്റ്റാഫ് സെക്രട്ടറി ഷൗക്കത്തലി വി.കെ നന്ദി പ്രകാശിപ്പിച്ചു.

No comments