ബജറ്റിലെ കേന്ദ്ര അവഗണന ; സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേൃത്വത്തിൽ കാൽനട ജാഥയ്ക്ക് പാണത്തൂരിൽ തുടക്കം
പാണത്തൂർ : കേന്ദ്ര ബജറ്റില്‍ കേരളത്തെ പൂര്‍ണമായും അവഗണിച്ചതില്‍ പ്രതിഷേധിച്ച് സിപിഐ എം പനത്തടി ഏരിയ കമ്മിറ്റിയുടെ നേൃത്വത്തില്‍ നടക്കുന്ന കാല്‍ നട ജാഥ പാണത്തൂരില്‍ തുടക്കം. പാണത്തൂരിൽ നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം സാബു അബ്രാഹം ഉദ്ഘാടനം ചെയ്തു. പി തമ്പാന്‍ അധ്യക്ഷനായി. ജാഥ ലീഡര്‍ ഒക്ലാവ് കൃഷ്ണന്‍, മാനേജര്‍ ഷാലു മാത്യു, എം വി കൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബിനു വര്‍ഗ്ഗീസ് സ്വാഗതം പറഞ്ഞു. ജാഥ 22ന് കാലിച്ചാനടുക്കത്ത് സമാപിക്കും.
നാളെ ബളാംന്തോട്, ചാമുണ്ഡിക്കുന്ന്, പുലിക്കടവ്, പാടി, കോളിച്ചാല്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം മാലക്കല്ലില്‍ ജില്ലാ കമ്മിറ്റി അംഗം രജീഷ് വെള്ളാട്ട് സമാപനം ഉദ്ഘാടനം ചെയ്യും. 21ന് കള്ളാര്‍, രാജപുരം, പൂടംകല്ല്, ചുള്ളിക്കര, അയറോട്ട്, മേക്കോടോം എന്നിവിടങ്ങളില്‍ പര്യടനം നടത്തി എരുമക്കുളത്ത് സമാപിക്കും. ജില്ലാ കമ്മിറ്റി സെക്രട്ടറി എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്യും. 22 ന് ഒടയംചാല്‍, അട്ടേങ്ങാനം, ഏഴാംമൈല്‍, നേരംകാണാതടുക്കം, മുക്കുഴി, തായന്നൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം സമാപനം കാലിച്ചാനടുക്കത്ത് വൈകിട്ട് 5 മണിക്ക് സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും.
No comments