'മലയോര ട്രഷറികളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം': ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം
വെള്ളരിക്കുണ്ട് : മലയോര ട്രഷറികളിലെ ജീവനക്കാരുടെ ക്ഷാമം പരിഹരിക്കണം.കാസറഗോഡ് ജില്ലയിലെ മലയോര താലൂക്ക് ആയ വെള്ളരികുണ്ടിന്റെ കീഴിൽ രണ്ട് സബ് ട്രഷറികളാണ് പ്രവർത്തിക്കുന്നത് . ഒന്ന് താലുക്ക് ആസ്ഥാനമായ വെള്ളരിക്കുണ്ടിലും മറ്റൊന്ന് മാലക്കല്ലിലും വെള്ളരിക്കുണ്ട് താലുക്ക് രൂപീകൃതമായതിന് ശേഷം നിരവധിയായ സർക്കാർ സ്ഥാപനങ്ങൾ ഈ രണ്ടു ട്രഷറികളുടെ കീഴിൽ പ്രവർത്തനമാരംഭിച്ചു എന്നാൽ ഇത് നിർവഹിക്കാൻ വേണ്ട ജീവനക്കാരുടെ എണ്ണം വളരെ പരിമിതമാണ് എന്തിന് ഏറെ പറയുന്നു മാലക്കല്ലിൽ ഒരു കാഷ്യർ തസ്തിക പോലുമില്ല അത് പോലെ ക്ലാർക്ക്, പ്യൂൺ തസ്തികകളും നമമാത്രമാണ് ആയതിനാൽ ഈ തസ്തികകൾ ജില്ലയിലെ മറ്റ് ട്രഷറികളിളിൽ നിന്നും പുനർവിന്യസിച്ചു അടിയന്തിരമായി ഇത് പരിഹരിക്കണം എന്ന് ബളാൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. ജീവനക്കാരുടെ ക്ഷാമം പരിഹരിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ അടുത്ത ഘട്ടത്തിൽ ട്രഷറി ഉപരോധം ഉൾപ്പെടെയുള്ള സമര പരിപാടികളുമായി ബ്ലോക്ക് കോൺ ഗ്രസ് കമ്മിറ്റി മുന്നോട്ട് പോകും. യോഗത്തിൽ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് മധു സുദനൻ ബാലുർ അദ്ധ്യക്ഷനായി. ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഹരിഷ് പി നായർ യോഗം ഉദ്ഘാടനം ചെയ്തു.കോൺഗ്രസ്. മണ്ഡലം പ്രസിഡൻറുമാരായ എം.പി ജോസഫ്, എം എം സൈമൺ, ജെയിംസ് പാണത്തൂർ, ബാലകൃഷ്ണൻ ബാലൂർ ,ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറ് വി മാധവൻ നായർ, പി.എ അലി , ബാലകൃഷ്ണൻ മസ്റ്റർ ,മധുസുദനൻ റാണിപുരം, ജോസ് അഗസ്റ്റിൻ, സുരേഷ് കുക്കൾ, രഘുനാഥ്, സണ്ണി ഇലവുങ്കാൽ എന്നിവർ പ്രസംഗിച്ചു.
No comments