എസ് ആർ ജി കൺവീനർമാർക്കുളള പരിശീലന ശില്പശാല വെള്ളരിക്കുണ്ടിൽ നടന്നു
വെള്ളരിക്കുണ്ട്: കുട്ടികളുടെ പഠന മികവുകൾ രക്ഷിതാക്കളോടും പൊതുസമൂഹത്തോടും പങ്കുവെക്കാൻ പഠനോത്സവം നടത്തുന്നതിനായി ചിറ്റാരിക്കാൽ ബി ആർ സി യിലെ എല്ലാ വിദ്യാലയങ്ങളും ഒരുങ്ങുന്നു. എസ് ആർ ജി കൺവീനർമാർക്കുളള പരിശീലന ശില്പശാല ചിറ്റാരിക്കാൽ വിദ്യാഭ്യാസ ഓഫീസർ പി പി രത്‌നാകരൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രോജക്ട് കോർഡിനേറ്റർ സി ഷൈജു പദ്ധതി വിശദീകരണം നടത്തി.പുഷ്പാകരൻ പി നയിച്ചു 2025മാർച്ച് 3 തീയതി മുതൽ 'എല്ലാ പൊതു വിദ്യാലയങ്ങളും കുട്ടികളുടെ മികവുകൾ ക്ലാസ് തലത്തിലും സ്കൂൾതലത്തിലും തുടർന്ന് പൊതുയിടങ്ങളിലും അവതരിപ്പിക്കുന്നതിലൂടെ പൊതു വിദ്യാഭ്യാസരംഗത്തിന്റെ മികവുകൾ പൊതുസമൂഹത്തെ നേരിട്ട് ബോധ്യപ്പെടുത്തും. 2025 ഫെബ്രുവരി 19 -ാം തീയതി വെള്ളരിക്കുണ്ട് നിർമ്മലഗിരി എൽ പി സ്കൂളിൽ വച്ചാണ് എസ് ആർ ജി കൺവീനർമാരെ പഠനോത്സവം നടത്തിപ്പിനുവേണ്ടി സം സുസജ്ജരാക്കുന്നതിനുള്ള പരിശീലന ശില്പശാല നടന്നത്.ചിറ്റാരിക്കാൽ
സബ് ജില്ലയിലെ 50 പൊതു വിദ്യാലയങ്ങളിൽ നിന്നും എസ് ആർ ജി കൺവീനർമാർ പങ്കെടുത്തു.
No comments