Breaking News

കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം


കൊച്ചി: കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചു. ഹിന്ദിയിലുള്ളതാണ് കുറിപ്പ്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും ആത്മഹത്യയെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), അമ്മ ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. അവധി കഴിഞ്ഞിട്ടും മനീഷ് എത്താതായതോടെ സഹപ്രവര്‍ത്തകര്‍ മൊബൈലില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. ഇതോടെ ഇന്ന് വൈകിട്ട് സഹപ്രവര്‍ത്തകര്‍ ക്വാര്‍ട്ടേഴ്‌സില്‍ എത്തി പരിശോധിച്ചപ്പോഴാണ് മനീഷിനേയും ശാലിനിയേയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

No comments