Breaking News

അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ വാട്ടർ അതോറിറ്റി ജീവനക്കാരൻ മരിച്ചു കൊട്ടോടി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു


കാഞ്ഞങ്ങാട് : അസുഖത്തെ തുടർന്ന് ചികിൽസയിലിരിക്കെ വാട്ടർ അതോറിറ്റി ജീവനക്കാരൻ മരിച്ചു. കൊട്ടോടി കക്കുണ്ടിലെ പരേതനായ നാരായണൻ നായരുടെ മകൻ രത്നാകരൻ 55 ആണ് മരിച്ചത്. ഒരു മാസത്തോളമായി ചികിൽസയിലായിരുന്നു. പനത്തടി താലൂക്കാശുപത്രിയിലാണ് മരണം. സംസ്ക്കാരം നാളെ രാവിലെ വീട്ടുവളപ്പിൽ .കൊട്ടോടി വാട്ടർ അതോറിറ്റിയിലെ ജീവനക്കാരനായിരുന്നു.
ഭാര്യ: സുഷമ, മക്കൾ: അഖിൽ രാജ് (ദക്ഷിണാഫ്രിക്ക),
ശ്യാം രാജ് (എൻജിനീയറിങ് വിദ്യാർഥി). മാതാവ്:പരേതയായ പൂക്കൾ കമലാക്ഷിയമ്മ.
സഹോദരങ്ങൾ: ചന്ദ്രാവതി (റിട്ട. അങ്കണവാടി വർക്കർ), സരസ്വതി, ബാലകൃഷ്ണൻ (ഓഡിറ്റർ സഹകരണ വകുപ്പ് ), ശാന്തകുമാരി (അധ്യാപിക), സുധീഷ് (ഓട്ടോ ഡ്രൈവർ), സതീഷ് ഗൾഫ് .

No comments