Breaking News

" മണിനാദം" കലാഭവൻ മണി അനുസ്മരണവും ജില്ലാതല നാടൻപാട്ട് മത്സരവും നടന്നു യുവ ക്ലബ് കണ്ണാടിപ്പാറ ജേതാക്കളായി


ഒടയഞ്ചാൽ: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡും, ജില്ലാ യുവജന കേന്ദ്രം കാസർഗോഡും സംയുക്തമായി നടത്തിയ " മണിനാദം" കലാഭവൻ മണി അനുസ്മരണവും ജില്ലാതല നാടൻപാട്ട് മത്സരവും നടത്തി. യുവ ക്ലബ് കണ്ണാടിപ്പാറയ്ക്കായി മൽസരിച്ച കൊട്ടോടി മാധവനും സംഘവും  ജേതാക്കളായി. കേരള സംസ്ഥാന ലൈബ്രറി കൗൺസിൽ ജില്ലാ പ്രസിഡണ്ട് കെ.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ.വി. സുജാത മുഖ്യാതിഥിയായി. യുവജന ക്ഷേമ ബോർഡ് മെമ്പർ ദീപു പ്രേംനാഥ്, ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസർ ഷിലാഷ് പി.സി, ജില്ലാ കോഡിനേറ്റർ എ.വി. ശിവദാസ് എന്നിവർ സംസാരിച്ചു.

No comments