കണ്ടൽ ചെടികൾ നട്ട് പിടിപ്പിച്ച് നെഹ്‌റു കോളേജ് എൻ. എസ്. എസ് വളണ്ടിയർമാർ
കാഞ്ഞങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് എൻ. എസ്. എസ്. 4, 5 & 96 യൂണിറ്റുകളിലെ വിദ്യാർത്ഥികൾ കണ്ടൽചെടികൾ നട്ടുപിടിപ്പിച്ചു. നീലേശ്വരത്തെ പരിസ്ഥിതി പ്രവർത്തകനും കർഷക ശാസ്ത്രജ്ഞനുമായ ശ്രീ. പി. വി. ദിവാകരൻ കടിഞ്ഞിമൂലയുടെ "ജീവനം" പദ്ധതിയുടെ ഭാഗമായാണ് 200 ഓളം കണ്ടൽചെടികൾ നട്ടത്.
പരിപാടിയിൽ എൻ. എസ്. എസ്. വളണ്ടിയർ അർഷിദ സ്വാഗതം പറഞ്ഞു. കണ്ടൽ ചെടികളുടെ പ്രാധാന്യം ശ്രീ. പി.വി. ദിവാകരൻ വിശദീകരിച്ചു. മികച്ച കർഷക ശാസ്ത്രജ്ഞനുള്ള നിരവധി പുരസ്കാരങ്ങൾ അദ്ദേഹം നേടിയിട്ടുണ്ട്. എൻ. എസ്. എസ്. വളണ്ടിയർ റോഷിത്ത് നന്ദി പറഞ്ഞു. വളണ്ടിയർ സെക്രട്ടറിമാരായ മൃദുൽ വി.എസ്., വിവേക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
No comments