Breaking News

പുലയനടുക്കം സുബ്രമണ്യ കോവിലിൽ നടന്ന ആണ്ടിയൂട്ട് പൂജ മഹോത്സവം സമാപിച്ചു


പുലയനടുക്കം സുബ്രമണ്യ കോവിലിൽ ആണ്ടിയൂട്ട് പൂജ മഹോത്സവം അവസാനിച്ചു.
കോളംകുളം : കാവടി സഞ്ചാരം നടക്കുന്ന സുബ്രമണ്യ കോവിലുകളിൽ പ്രധാന കോവിലായ പുലയനടുക്കം സുബ്രമണ്യ കോവിലിൽ മൂന്ന് ദിവസങ്ങളിൽ ആയി നടന്ന തണ്ണിലാമ്രുത് പൂജയോടെ കൂടിയ ആണ്ടിയൂട്ട് വിവിധ കലാപരുപരിപാടികളും അന്നദാനത്തോടെയും ആയിര കണക്കിനു ആളുകളുടെ പങ്കാളിത്തത്തോടെ അവസാനിച്ചു.ഒന്നാം ദിനം വിവിധ പൂജാകർമങ്ങൾ ഒപ്പം വിവിധ ക്ഷേത്രങ്ങളിലേ കൈകൊട്ടി കളിയും, രംഗപുജയും, കോവിൽ മാതൃസമിതിയുടെ തിരുവാതിരയും, കോവിലിൽ ഭജന സമീതിയുടെ ഭജനമൃതം പരുപാടിയും നടന്നു അന്നേ ദിനം നടന്ന അന്നദാനത്തിലും നിരവധി ആളുകൾ പങ്കെടുത്തു. രണ്ടാം ദിനം പെരിയങ്ങാനം കാവിൽ നിന്നും മുത്തുകുടകളുടെയും, തലപൊലിയുടെയും, സുബ്രമണ്യ വേഷമടക്കം അണിഞ്ഞ ബാലകൻമാരുടെയും, സുബ്രമാണ്യ സ്തുതിചൊല്ലിയ നിരവധി യുവാക്കളുടെയും കാവടി സംഘവും ചേർന്ന ഘോഷയാത്രയും നടന്നു നിറുകണക്കിന് മൺചിരാതുകളും വിളക്കുകളും കൊളുത്തിയ ദിപാരാദനയും തായമ്പകയ്ക്കും ശേഷം പ്രസിസ്ത പ്രഭാഷക അജിത രാജേഷ് ന്റെ പ്രഭാഷണവും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ കോളംകുളത്തെ നീതുവിന് അനുമോദനവും വിവിധ കലാപരിപാടികൾ അവതരിപ്പിച്ച ടീമുകളെ അനുമോദിക്കലും നിരവധി അവാർടുകളും റെക്കോർഡുകളും തീർത്ത നിലേശ്വരം നാട്യഞ്‌ജലിയുടെ നൃത്തപരിപാടിയും നടന്ന ശേഷം ആണ്ടിയൂട്ടിന്റെ പ്രധാന പ്രസാദമായ അന്നപ്രസാദം നുകരാൻ ആയിരക്കണക്കിന് ആളുകൾ ആണ് ഒഴുകി എത്തിയത്. രാത്രി 11മണിക്ക് കോഴിക്കോട് എസ് ബാന്റിന്റെ സുധിഷ് ചാലക്കുടി നയിച്ച നിറഞ്ഞ സാദസോടെ നടന്ന ഗാനമേളയും നടന്നു 14നു രാവിലെ നടന്ന ആണ്ടിയൂട്ട് തണ്ണിലാമൃത് പുജയും, ഹിഡുംബ പൂജയ്ക്കും ശേഷം കാവടിയുടെ പ്രതിക്ഷണത്തോടെയും പൂജ കർമ്മങ്ങൾ അവസാനിച്ചു രാവിലെ തുലാഭാരത്തോടെ പരിപാടികൾ അവസാനിച്ച ശേഷം കാവടി സംഘം പഴനിമലയിലേക്ക് പുറപ്പെട്ടത്തോടെ ഇ വർഷത്തെ മഹോത്സപരിപാടികൾ അവസാനിച്ചു

No comments