Breaking News

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കുടുംബസംഗമം ദർശന ഓഡിറ്റോറിയത്തിൽ നടന്നു ജില്ലാ പ്രസിഡണ്ട് കെ.അഹമ്മദ് ഷരീഫ് ഉദ്ഘാടനം ചെയ്തു


വെള്ളരിക്കുണ്ട് : വ്യാപാരി വ്യവസായി ഏകോപന സമിതി വെള്ളരിക്കുണ്ട് യൂണിറ്റ് കുടുംബ സംഗമം വിവിധ പരിപാടികളോടെ വെള്ളരിക്കുണ്ട് ദർശന ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. യൂണിറ്റ് പ്രസിഡണ്ട് തോമസ് ചെറിയാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ല പ്രസിഡണ്ട് കെ അഹമ്മദ് ഷെരിഫ് കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. രാജു കട്ടക്കയം (പ്രസിഡന്റ് ബളാൽ ഗ്രാമപഞ്ചായത്ത്) മുഖ്യ പ്രഭാഷണം നടത്തി.

വെരി റവ. ഫാദർ ഡോക്ടർ ജോൺസൻ അന്ത്യംകുളം (വികാരി ലിറ്റിൽ ഫ്ലവർ ഫൊറോന ചർച്ച് വെള്ളരിക്കുണ്ട്) അനുഗ്രഹ പ്രഭാഷണം നടത്തി. അസി. വികാരി ഫാ. ജോസഫ് മുഞ്ഞനാട്ട്, ബ്ലോക്ക് പഞ്ചായത്ത്മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു കെ ആർ, വ്യാപാരി വ്യവസായി ഏകോപന സമിതി കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി സി.ഒ സജി, തോമസ് കാനാട്ട് (ജില്ലാ വൈസ് പ്രസിഡണ്ട്). അസീസ് എ എ (ജില്ലാ വൈസ് പ്രസിഡന്റ്). ശ്രീമതി മായ രാമചന്ദ്രൻ (വനിതാവിങ് കാസർകോട് ജില്ല ജനറൽ സെക്രട്ടറി ). ജോയിച്ചൻ മച്ചിയാനിക്കൽ (സ്റ്റേറ്റ് കൗൺസിലർ). വിജയൻ കോട്ടക്കൽ, (സ്റ്റേറ്റ് കൗൺസിലർ). ബേബി പി എം, കേശവൻ നമ്പീശൻ, സാം സെബാസ്റ്റ്യൻ, കുസുമം ബിനോയ്, എം ജെ ലോറൻസ്, ഹരീഷ് പി നായർ, ജിമ്മി എടപ്പാടിയിൽ, കുസുമം ബിനോയി, ഡാജി ഓടയ്ക്കൽ, റിങ്കു മാത്യു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.

യൂണിറ്റ് ജനറൽ സെക്രട്ടറി ബാബു കല്ലറക്കൽ സ്വാഗതവും ട്രഷറർ ഷാജി പി വി നന്ദിയും പറഞ്ഞു വ്യാപാരി വ്യവസായി ഏകോപനസമിതി വെള്ളരിക്കുണ്ട് യൂണിറ്റിന്റെ മുൻ പ്രസിഡണ്ട്മാരായ ജോയി വാഴയിൽ, എം ജെ ലോറൻസ്, ജിമ്മി എടപ്പാടിയിൽ, മാലോം സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഹരീഷ് പി നായർ എന്നിവരെ ജില്ലാ പ്രസിഡന്റ്  അഹമ്മദ് ഷെരിഫ് പൊന്നാടയും മൊമന്റേയും നൽകി ആദരിച്ചു. തലശ്ശേരി കോർപ്പറേറ്റ് എജുക്കേഷണൽ ഏജൻസി പൊതുവിജ്ഞാന പരീക്ഷ മാസ്റ്റർ മൈൻഡ് 2025 മിന്നുന്ന വിജയം കരസ്ഥമാക്കിയ ഹരിനാരായണൻ, കാസർകോട് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം യുപി വിഭാഗം ലളിതഗാനം ദേശഭക്തിഗാനം എന്നിവയിൽ ഫസ്റ്റ് ഏ ഗ്രേഡ് നേടിയ എവ് ലിൻ മരിയ ബിനു എന്നീ കുട്ടികളെ ചടങ്ങിൽ ഉപഹാരം നൽകി. അനുമോദിച്ചു. തുടർന്ന് വ്യാപാരി കുടുംബാംഗങ്ങളുടെ വിവിധ കലാപ്രകടനങ്ങളും നടന്നു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.

No comments