പുങ്ങംചാൽ ചീർക്കയത്ത് കാട്ടുപന്നി ആക്രമണത്തിൽ ടാപ്പിങ് തൊഴിലാളിക്ക് സാരമായ പരിക്ക്
വെള്ളരിക്കുണ്ട് : മലയോരത്ത് വീണ്ടും കാട്ടുപന്നിയുടെ ആക്രമണത്തിൽ യുവാവിന് ഗുരുതരമായി പരിക്കേറ്റു . പുങ്ങംചാൽ ചീർക്കയത്ത് സ്വകാര്യ എസ്റ്റേറ്റിൽ റബർ ടാപ്പിംഗ് ജോലി ചെയ്യുന്ന കർണാടക സ്വദേശിക്കാണ് പരിക്കേറ്റത്. കർണാടക സുബ്രമണ്യ കുംബാർ സ്വദേശിയായ കൃഷ്ണ (36)നെയാണ് കാട്ടുപന്നി ആക്രമിച്ചത് .ജോലി കഴിഞ്ഞു വൈകുന്നേരം കുളിക്കാൻ തോട്ടിൽ എത്തിയപ്പോഴാണ് കാട്ടുപന്നി ആക്രമിച്ചത് .ആക്രമണത്തിൽ കൃഷ്ണയുടെ ശരീരത്തിൽ ഗുരുതരമായി പരിക്കേറ്റു .പരിക്കേറ്റ കൃഷ്ണയെ വെള്ളരിക്കുണ്ടിലെ ആശുപത്രിയിലും തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെക്കും എത്തിച്ചു . മലയോരത്ത് വ്യാപകമാവുന്ന വന്യജീവി ആക്രമണം തടയാൻ അധികൃതർ വേണ്ട നടപടികൾ എടുക്കുന്നില്ലെന്നും കപ്പ ,ചേന ,ചേമ്പ് തുടങ്ങിയ ഭക്ഷ്യ വിളകൾ നട്ടുവളർത്തിയാൽ വിളവെടുക്കുന്നത് കാട്ടുപന്നികൂട്ടമാണെന്നും അതിനാൽ കൃഷി ചെയ്യാൻ കർഷകർ ഇപ്പോൾ മെനക്കെടാറില്ലെന്നും ഇതിനുപുറമെയാണ് കാട്ടുപന്നികളുടെ ശാരീരികഅക്രമണങ്ങളെന്നും നാട്ടുകാർ പറയുന്നു .
ഹരികൃഷ്ണൻ വെള്ളരിക്കുണ്ട്
No comments