കുളിക്കാൻ എത്തിയ യുവാവ് മാങ്ങോട് പുഴയിൽ മുങ്ങി മരിച്ചു
വെള്ളരിക്കുണ്ട് : പുഴയിൽകുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു. വെസ്റ്റ് എളേരി പറമ്പ കുറ്റിത്താനിയിലെ കാഞ്ഞമല ജോണിന്റെ മകൻ അബിൻ ജോണി (27)ആണ് മരിച്ചത്.
ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. കൂട്ടുകാർക്ക് ഒപ്പം മാങ്ങോട് ഭീമനടി മാങ്ങാട് പുഴയിൽ കുളിക്കാൻ എത്തിയതായിരുന്നു.മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി
No comments