Breaking News

സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ ഹിയറിംഗ് ഇന്ന് കാസർകോട്ട് രാവിലെ 11ന് , പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകളിലെ ആക്ഷേപങ്ങളും അഭിപ്രായങ്ങളും പരിഗണിക്കും


കാസർകോട്ട് : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കരട് വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട് ലഭ്യമായ പരാതികളില്‍ സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിംഗ് ഇന്നു രാവിലെ ഒന്‍പതിന് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കരട് വാര്‍ഡ്/നിയോജക മണ്ഡല വിഭജന നിര്‍ദേശങ്ങളിന്‍മേല്‍ നിശ്ചിത സമിപരിധിക്ക് മുമ്പായി ആക്ഷേപങ്ങളും അഭിപ്രായങ്ങളും സമര്‍പ്പിച്ചവര്‍ക്ക് മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ സാധിക്കുകയുള്ളൂ.  

കാസര്‍കോട്, കാറഡുക്ക  ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, കാസര്‍കോട് മുനിസിപ്പാലിറ്റി (311 പെറ്റീഷനുകള്‍) എന്നിവ രാവിലെ ഒമ്പതിനും കാഞ്ഞങ്ങാട് നീലേശ്വരം ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍ (പടന്ന ഗ്രാമപഞ്ചായത്ത് ഒഴികെ) കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി (298 പെറ്റീഷനുകള്‍) എന്നിവ രാവിലെ 11നും മഞ്ചേശ്വരം, പരപ്പ ബ്ലോക്കുകളിലെ ഗ്രാമപഞ്ചായത്തുകള്‍, നീലേശ്വരം മുനിസിപ്പാലിറ്റി (245 പെറ്റീഷനുകള്‍) എന്നിവ ഉച്ചക്ക് രണ്ടിനും പരിഗണിക്കും.

No comments