കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച എൽഡിഎഫ് സ്ഥാനാർത്ഥി സൂര്യാഗോപാലൻ 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം
വെള്ളരിക്കുണ്ട് : കോടോം ബേളൂർ പഞ്ചായത്ത് അഞ്ചാം വാർഡിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർത്ഥി സിപിഐ എമ്മിലെ സൂര്യാഗോപാലൻ വിജയിച്ചു. 100 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം. ആകെപ്പോൾ ചെയ്ത 924 വോട്ടിൽ 512 വോട്ട് സൂര്യ ഗോപാലനെ ലഭിച്ചു. യുഡിഎഫ് സ്ഥാനാർഥി സുനു രാജേഷ് 412 വോട്ടു ലഭിച്ചു. നിലവിലെ പഞ്ചായത്ത് മെമ്പർക്ക് ബിന്ദു കൃഷ്ണൻ സർക്കാർ ജോലി ലഭിച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. 2020 ത്തിലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് 727 യുഡിഎഫ് 333.
No comments