Breaking News

ഒടയംചാൽ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗൺ ടൗൺ ഒടയംചാലിന്റെയും ആഭിമുഖ്യത്തിൽ ഫെബ്രുവരി 23 ഞായറാഴ്ച സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്


ഒടയംചാൽ : ഒടയംചാൽ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗൺ ടൗൺ ഒടയംചാലിന്റെയും ആഭിമുഖ്യത്തിൽ ചെർക്കള സി എം മൾട്ടി സ്പെഷ്വാലിറ്റി ആശുപത്രിയുടെ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. 

ഞായർ രാവിലെ 10.30 മുതൽ 1 മണി വരെ ഒടയംചാൽ സഹകരണ ആശുപത്രിയിൽ വച്ച് നടക്കുന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ കാർഡിയോളജി (ഹൃദ്രോഗ വിഭാഗം) ,പീഡിയാട്രിക് ,(കുട്ടികളുടെ വിഭാഗം)  ഇ എൻ ടി, ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് സർജറി ,ഡെർമ്മറ്റോളജി (ചർമ്മരോഗം) ,ഒഫ്താൽമോളജി (കണ്ണ് ചികിത്സാ വിഭാഗം) തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടർമാർ രോഗികളെ പരിശോധിക്കും .

കാസർഗോഡ് പ്രസാദ് നേത്രാലയ സൂപ്പർ സ്പെഷ്വാലിറ്റി കണ്ണാശുപത്രിയിലെ ഡോ. വൃന്ദ വിശ്വനാഥിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ടീം കണ്ണ് പരിശോധന നടത്തും. 

മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് തുടർചികിത്സ ആവശ്യമുണ്ടെങ്കിൽ കാസർഗോഡ് സി.എം. ആശുപത്രിയുടെ ഗ്രീൻ കാർഡ് നൽകി ആശുപത്രി ചികിത്സയ്ക്ക് ഇളവുകൾ നൽകും .ആവശ്യമുള്ളവർക്ക് ഈ.സി.ജി. സൗജന്യമായി ചെയ്തു കൊടുക്കും . 

പേര് രജിസ്ട്രേഷന് - 0467 2080548, 9778 148 451, 9035 462 370 എന്നി നമ്പറിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.


No comments