Breaking News

കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിച്ച് നീലേശ്വരം പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ച ചെമ്പരുന്തിനെ വീണ്ടും പിടികൂടി


നീലേശ്വരം : നാട്ടുകാരെ കൊത്തിയും മാന്തിയും നീലേശ്വരം തട്ടാച്ചേരിയിലും പരിസരങ്ങളിലും പരിഭ്രാന്തി സൃഷ്ടിച്ച ചെമ്പരുന്തിനെ വീണ്ടും പിടികൂടി. നീലേശ്വരം എസ്.എസ്കലാമന്ദിർ പ്രദേശത്തെഒരു വീട്ടിൽ നിന്നാണ് ഇത്തവണ പരുന്ത് അകത്തായത്. കുട്ടികളെയും സ്ത്രീകളെയും ആണ് പരുന്ത് ഉപദ്രവിച്ചിരുന്നത്. നാട്ടുകാർക്ക് ശല്യമായിമാറിയ പരുന്തിനെ ദിവസങ്ങൾക്ക് മുമ്പ് വനം വകുപ്പുകാർ പിടികൂടി കർണാടക വനത്തിലേക്ക് നാടുകടത്തിയിരുന്നു. വാർഡ് കൗൺസിലർ ഇ.ഷജീറാണ് ഇതിന്മുൻകൈ എടുത്തത്.എന്നാൽ ഒരാഴ്ച തികയുന്നതി മുമ്പ് പരുന്ത് തിരിച്ചെത്തി തന്റെ പരാക്രമം ആരംഭിക്കുകയായിരുന്നു.വീണ്ടും വനം വകുപ്പുകാരെത്തി തിരച്ചിൽ തുടർതുടർന്നെങ്കിലും പരുന്ത് പിടികൊടുക്കാതെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പരുന്തിനെ പിടികൂടാൻ നാട്ടുകാർ രംഗത്തിറങ്ങി. എസ്.എസ്.കലാമന്ദിർപരിസരത്തെ അലക്സാണ്ടർ എന്ന ആളുടെ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ മകൻ പ്രസാദാണ് സൂത്രത്തിൽ പരുന്തിനെ പിടികൂടിയത്. വിട്ടിന്റെ വരാന്തയിലിരിക്കുകയായിരുന്ന പരുന്തിനെ തുണിയിട്ട് പിടികൂടുകയായിരുന്നു. തുടർന്ന് ഒരു പ്ലാസ്റ്റിക് കൂടിലാക്കി. നഗരസഭ കൗൺസിലർ ഇ ഷജീർ മുഖാന്തിരം വിവരമറിയിച്ച് വീട്ടുകാർ വനം വകുപ്പിനെ വിവരം അറിയിച്ചു. ഇനി പരുന്തിനെ കാട്ടിലേക്ക് വിടാതെ ഓഫീസിൽ തന്നെ കൂടൊരുക്കി താമസിപ്പിക്കാൻ ആണ് വനപാലകരുടെ തീരുമാനം. വീണ്ടും കാട്ടിലേക്ക് വിട്ടാൽ തിരിച്ചുവരും എന്ന ചിന്തയിലാണ് കൂടൊരുക്കി പാർപ്പിക്കാൻ തീരുമാനിച്ചത്.

No comments