"കേരളം എന്താ ഇന്ത്യയിലല്ലേ " എന്ന മുദ്രാവാക്യമുയർത്തി സി പി എം നീലേശ്വരം ഏരിയാക്കമ്മറ്റി നടത്തിയ സി പി എം കാൽനട ജാഥ പരപ്പയിൽ സമാപിച്ചു
പരപ്പ : "കേരളം എന്താ ഇന്ത്യയിലല്ലേ "എന്ന മുദ്രാവാക്യമുയർത്തി 25 ന് സി പി എം കാസർകോട് ആദായ നികുതി ഓഫിസിലേക്ക് നടത്തുന്ന മാർച്ചിന്റെ ഭാഗമായി സി പി എം നീലേശ്വരം ഏരിയാക്കമ്മറ്റി നടത്തിയ കാൽ നട ജാഥ സമാപിച്ചു. അഴിത്തലയിൽ നിന്നാരംഭിച്ച ജാഥ നാലാം ദിവസം പരപ്പയിൽ സമാപിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ കെ.പി.സതീഷ്ചന്ദ്രൻ, വി കെ രാജൻ ,സാബു അബ്രഹാം , പി ബേബി ,കെ . വി കുഞ്ഞിരാമൻ ,കെ. മണികണ്ഠൻ , പി.കരുണാകരൻ, ജാഥാ ലീഡർ എം രാജൻ ,മാനേജർ പി.പി മുഹമ്മദ്റാഫി, പാറക്കോൽ രാജൻ, കെ. ലക്ഷ്മണൻ / ശശീന്ദ്രൻ മടിക്കൈ,എം.വി.രതീഷ് ,കെ എം വിനോദ്, എസ്. പ്രീത,കെ നാരായണൻ, എൻ.പി.വിജയൻ മടത്തിനാട്ട്രാജൻ , ടി.പി. ശാന്ത ,ഏ വി ശ്രീ ജ , പി. അഖിലേഷ് , വി.സൻജയ് , സനു മോഹൻ, വി സുരേന്ദ്രൻ എന്നിവർ പ്രസംഗിച്ചു
No comments