Breaking News

ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ലോഗോ പ്രകാശനം ചെയ്തു


പരപ്പ: സമാനതകളില്ലാത്ത സാഹോദര്യവും, സമ്പന്നമായ കാർഷിക സമൃദ്ധിയും , വൈവിധ്യമായ സാംസ്കാരിക ഉള്ളടക്കവും, ഒത്തുചേർന്ന പൈതൃകമുള്ള പരപ്പയിൽ 2025 മാർച്ച് 29 മുതൽ ഏപ്രിൽ 8 വരെ തീയതികളിൽ നടത്തുന്ന ഫിയസ്റ്റ പരപ്പ ഫെസ്റ്റ് 2025 ന്റെ ലോഗോ പ്രകാശനം ചെയ്തു.

           സംസ്ഥാന രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു , പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ലോഗോ പ്രകാശനം ചെയ്ത് ഫെസ്റ്റ് സംഘാടക സമിതി രക്ഷാധികാരിയും, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ബേബി ബാലകൃഷ്ണന് കൈമാറി.   ചടങ്ങിൽ സംഘാടകസമിതി വർക്കിങ്ങ് ചെയർമാൻ വി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  സി. എച്ച്. അബ്ദുൾ നാസർ , ജില്ലാ കുടുംബശ്രീ മിഷൻ കോർഡിനേറ്റർ ഇൻ ചാർജ് സി.എച്ച്.ഇക്ബാൽ, 

 കൺവീനർമാരായ എ ആർ വിജയകുമാർ , രമണി രവി, കോടോം-ബേളൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് ബാനം കൃഷ്ണൻ , നന്ദകുമാർ പി.ടി, കിനാനൂർ - കരിന്തളം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ  സിഡിഎസ് ചെയർപേഴ്സൺ കെ കെ ഉഷ ,കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് വിജയൻ കോട്ടക്കൽ, സെക്രട്ടറി എം.പി. സലീം,  എന്നിവർ തുടങ്ങിയവർ പ്രസംഗിച്ചു. സംഘാടകസമിതി ജനറൽ കൺവീനർ എ.ആർ.രാജു സ്വാഗതവും, കൺവീനർ വിനോദ് പന്നിത്തടം നന്ദിയും പറഞ്ഞു.

         22 ലോഗോ ലഭിച്ചതിൽ , ഭീമനടിയിലെ മൈ ഓൺ ഡിസൈൻ സ്ഥാപനത്തിലെ ജീവനക്കാരി സ്റ്റെഫി.പി.എ രൂപകൽപ്പന ചെയ്ത ലോഗോയാണ് മികച്ചതായി തെരഞ്ഞെടുത്തത്. സ്റ്റെഫിയെ മാർച്ച് 29ന് നടക്കുന്ന ഫെസ്റ്റ് ഉദ്ഘാടന വേദിയിൽ അനുമോദിക്കും .

No comments