Breaking News

കേരളത്തിൽ ബിജെപിയുടെ വളർച്ച എതിരാളികൾ പോലും പരസ്യമായി അംഗീകരിച്ചു : അശ്വിനി എം.എൽ ബിജെപി പുങ്ങംചാൽ മേഖല സമ്മേളനം സമാപിച്ചു


വെള്ളരിക്കുണ്ട് : കേരളത്തിൽ ബിജെപിയുടെ ഭാവി ശോഭനമാണെന്നും ബിജെപിയുടെ വളർച്ച രാഷ്ട്രീയ എതിരാളികൾ പോലും പരസ്യമായി അംഗീകരിച്ചെന്നും ബിജെപി കാസർഗോഡ് ജില്ലാ അദ്ധ്യക്ഷ എം.എൽ. പറഞ്ഞു. ബിജെപി നീലേശ്വരം മണ്ഡലം പുങ്ങംചാൽ മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപി ജില്ലയിൽ ഉണ്ടാക്കിയ മുന്നേറ്റം വരുന്ന തദ്ദേശ തെരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. മൂന്നാം നരേന്ദ്ര മോദി സർക്കാരും ജനക്ഷേമ പദ്ധതികളുമായി മുന്നോട്ട് പോകുമെന്നും ഇതിൻ്റെ ഗുണഫലം സാധാരണക്കാരിലെത്തിക്കാൻ ബിജെപി പ്രവർത്തകർ പരിശ്രമിക്കണമെന്നും അശ്വിനി കൂട്ടിച്ചേർത്തു.

ബിജെപിയുടെ മുതിർന്ന പ്രവർത്തകരെ പരിപാടിയിൽ വെച്ച് ആദരിച്ചു. തുടർന്ന് ആദരണീയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മൻ കീ ബാത്ത് 119-ാം ഭാഗത്തിൻ്റെ പ്രദർശനവും നടന്നു.

വിവിധ കേന്ദ്ര ജനക്ഷേമപദ്ധതികളെ കുറിച്ച് മുളിയാർ മണ്ഡലം മുൻ പ്രസിഡൻ്റ് മഹേഷ് ഗോപാൽ ക്ലാസെടുത്തു.

ബിജെപി വെസ്റ്റ് എളേരി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് സുരേഷ് കമ്മാടം അദ്ധ്യക്ഷത വഹിച്ചു. നീലേശ്വരം മണ്ഡലം പ്രസിഡൻ്റ് സാഗർ ചാത്തമത്ത്, മണ്ഡലം ജനറൽ സെക്രട്ടറിമാരായ എകെ ചന്ദ്രൻ, രാജീവൻ   ചീമേനി, മുൻ മണ്ഡലം പ്രസിഡൻ്റ് സിവി സുരേഷ്, മുളിയാർ മണ്ഡലം ജനറൽ സെക്രട്ടറി ജയകുമാർ മാനടുക്കം, ജില്ലാ കമ്മിറ്റിയംഗം ടി സി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.

പുങ്ങംചാൽ മേഖലാ പ്രസിഡൻ്റ് സുരേഷ് കുമാർ സ്വാഗതവും വെസ്റ്റ് എളേരി പഞ്ചായത്ത് ജനറൽ സെക്രട്ടറി പ്രശാന്ത് നന്ദിയും പറഞ്ഞു.

No comments