Breaking News

പ്ലാച്ചിക്കര നരമ്പച്ചേരി ചെക്ക് ഡാമിലെ മുങ്ങി മരണം: പ്രദേശത്ത് ജാഗ്രതാ സമിതി രൂപീകരണ യോഗം ചേർന്നു


വെള്ളരിക്കുണ്ട് : പ്ലാച്ചിക്കര നരമ്പച്ചേരി - വിലങ്ങ് ചെക്ക്ഡാമിൽ പറമ്പ സ്വദേശി മുങ്ങിമരിച്ച സാഹചര്യത്തിൽ ഡാമിന് പരിസരത്ത് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജാഗ്രതാ സമിതി രൂപീകരണ യോഗം നടന്നു. വാർഡ് മെമ്പർ ശാന്തികൃപ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ചിറ്റാരിക്കാൽ സബ്ബ് ഇൻസ്പെക്ടർ അനിൽ കുമാർ കാര്യങ്ങൾ വിശദീകരിച്ചു. പ്രദേശവാസികളുടെ പരാതികളും അഭിപ്രായങ്ങളും യോഗത്തിൽ ചർച്ച ചെയ്തു. പുഴയിലുള്ള അപകടകരമായ രീതിയിലുള്ള കുളിയും പുഴയോരത്ത് വച്ചുള്ള ലഹരി ഉപയോഗങ്ങൾ നിർത്തലാക്കാനും മറ്റുമായാണ് ജാഗ്രതാ സമിതി രൂപീകരിച്ചത്. സുജിത്ത് കെ കൺവീനറും ജനാർദ്ദനൻ വിലങ്ങ് ചെയർമാനും വാർഡ് മെമ്പർമാർ രക്ഷാധികാരികളുമായ കമ്മിറ്റി ആണ് രൂപീകരിച്ചത്.

No comments