Breaking News

പണിതുകൊണ്ടിരിക്കുന്ന വീടിന്റെ സ്വിച്ചുബോർഡിനുള്ളിൽ കൂടുകെട്ടി 'അമ്മകിളി ; പക്ഷികുഞ്ഞുങ്ങൾക്ക് പറക്കാൻ പറ്റുന്നതുവരെ ജോലി നിർത്തി വെച്ച് വീട്ടുടമ പാണത്തൂരിൽ നിന്നൊരു വേറിട്ട വാർത്ത


പാണത്തൂർ: പാണത്തൂർ പള്ളിക്കാലിൽ നിർമ്മാണത്തിലിരിക്കുന്ന ചാപ്പക്കാൽ കുഞ്ഞഹമ്മദിന്റെ വീട്ടിലെ സ്വിച്ച് ബോർഡിൽ പക്ഷി കൂട് കെട്ടിയിരിക്കുന്ന കാഴ്ച കണ്ടെത്തി. സ്വിച്ച് ബോർഡിന്റെ ജോലി ചെയ്യാനിരിക്കെയാണ് മുട്ട വിരിഞ്ഞ 3 കുഞ്ഞു പക്ഷികളെ കണ്ടെത്തിയത്. ഉടൻ വന വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് റെജി, വിനീത്, പ്രവീൺ, പ്രകാശൻ എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ കൂട് മാറ്റാൻ പറ്റാത്ത അവസ്ഥയിലാണ്. നിലവിൽ മുട്ട വിരിഞ്ഞ് പറക്കുന്നത് വരെ കിളി കൂട് കൂട്ടിയ സ്വിച്ച് ബോർഡിന്റെ പണി വീട്ടുടമ തല്ക്കാലം മാറ്റി വെച്ചിരിക്കുകയാണ്.

No comments